കരുനാഗപ്പള്ളി: കരുനാഗപ്പള്ളിക്കടുത്ത് കുറ്റിവട്ടത്ത് കെ.എസ്.ആര്‍.ടി.സി ബസ്സ് കാറിലിടിച്ച് നാലുപേര്‍ മരിച്ചു. അയണിവേല്‍ കുളങ്ങര എന്‍.എസ് ഭവനില്‍ സദാനന്ദന്‍ (64),
ഭാര്യ ഓമന, സദാനന്ദന്റെ ഭാര്യാ സഹോദരന്‍ കല്ലേലി സ്വദേശി ശിവജി (47) ഭാര്യ ജലജ എന്നിവരാണ് മരിച്ചത്. ഗുരുതരമായ പരിക്കേറ്റ ലീല എന്ന സ്ത്രീയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കൊല്ലത്തേക്ക് പോകുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസ്സും കരുനാഗപ്പള്ളിയിലേക്ക് പോകുന്ന ആള്‍ട്ടോ കാറും കൂട്ടിയിടിച്ചായിരുന്നു അപകടം. വൈകുന്നേരം 3.15-നായിരുന്നു അപകടം. അപകടത്തില്‍ തകര്‍ന്ന കാര്‍ പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. അഞ്ചുപേരാണ് കാറിലുണ്ടായിരുന്നുത്. മൂന്നുപേര്‍ സംഭവസ്ഥലത്തുതന്നെ മരിക്കുകയായിരുന്നു. ആശുപത്രിയില്‍ വെച്ചായിരുന്നു ഒരാളുടെ മരണം. ഇന്ത്യാവിഷന്‍ ക്യാമറാമാന്‍ ശിവകുമാറിന്റെ മാതാപിതാക്കളാണ് ഓമനയും സദാനന്ദനും.