കൊളംബോ: ഇന്ത്യയുടെ മുന്‍പ്രധാനമന്ത്രി രാജിവ് ഗാന്ധിയുടെ കൊലപാതകം എല്‍ ടി ടി ഇയുടെ ഭാഗത്തുനിന്നുമുണ്ടായ ഏറ്റവും വലിയ തെറ്റായിരുന്നുവെന്ന് കരുണ അമ്മന്‍ അഭിപ്രായപ്പെട്ടു. സംഘടനയ്ക്ക് ഇന്ത്യയില്‍ നിന്നും ആയുധപരിശീലനം ലഭിച്ചിരുന്നുവെന്നും കരുണ അമ്മന്‍ വെളിപ്പെടുത്തി.

രാജിവ് ഗാന്ധിയുടെ വധം എന്‍ ടി ടി യുടെ ഏറ്റവും വലിയ തെറ്റായിരുന്നു. രാജിവ് ഗാന്ധിയുടെ വധം സംഘടനയ്ക്ക് എതിരായി ഭവിക്കുകയായിരുന്നു. വധത്തെ തുടര്‍ന്ന് എല്‍ ടി ടി യെ നിരോധിക്കുകയാണുണ്ടായതെന്ന് ശ്രീലങ്കന്‍ സര്‍ക്കാറിലെ പുനരധിവാസ സഹമന്ത്രികൂടിയായ കരുണ വ്യക്തമാക്കി.

1983നു ശേഷമായിരുന്നു താന്‍ സംഘടനയിലെത്തിയത്. എന്നാല്‍ ആരാധനാലയങ്ങള്‍ ആക്രമിക്കുന്നതിനും കീഴടങ്ങുന്നവരെ കൊലപ്പെടുത്തുന്നതിനും താന്‍ എതിരായിരുന്നു. പ്രവര്‍ത്തനം ദുര്‍ബലമായതോടെ 2002ല്‍ ശ്രീലങ്കന്‍ സര്‍ക്കാറുമായി വെടിനിര്‍ത്തല്‍ കരാറിലേര്‍പ്പെടാന്‍ എല്‍ ടി ടി ഇ നിര്‍ബന്ധിതമാവുകയായിരുന്നുവെന്നും കരുണ അമ്മന്‍ പറഞ്ഞു.