ചിദംബരന്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ ചിദംബരന്‍ പെരിങ്ങോട്ടുകുറശി നിര്‍മിക്കുന്ന കരുമന്‍ കാശപ്പന്‍ പാലക്കാടും പരിസരങ്ങളിലുമായി ചിത്രീകരണം പൂര്‍ത്തിയായി.

അച്ഛന്റെ നിറം കറുപ്പായതുകൊണ്ട് ഇരുനിറമുള്ള കാശപ്പന് കരുമന്‍ എന്ന വട്ടപ്പേര് വീണു. ഊണിലും ഉറക്കത്തിലും ലാലേട്ടന്റെ സിനിമാ പേരുകള്‍ പറയും.

Ads By Google

പ്രത്യേകിച്ച് പണിയൊന്നുമില്ലാതെ നാട്ടില്‍ കറങ്ങിനടപ്പാണ് കാശപ്പന്റെ പ്രധാന ജോലി. രണ്ട് ആത്മാര്‍ഥ സുഹൃത്തുക്കളാണ് കാശപ്പന് ഉള്ളത്. മണര്‍ളിയും വേലനും.

പക്ഷേ, ആ സൗഹൃദത്തിന് നല്‍കേണ്ടി വരുന്ന വില വലുതാണ്. കൊല്ലങ്കോട് ക്ഷേത്രത്തിലെ ഉത്സവാഘോഷത്തിമര്‍പ്പില്‍ കാശപ്പനും കാമുകിയായ നളിനിയ്ക്കും സംഭവിച്ച ദുരന്തം അവരുടെ ജീവിതത്തെ തകിടം മറിച്ചു. തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളാണ് ചിത്രം പറയുന്നത്.

പൂര്‍ണമായും പുതുമുഖങ്ങളെ അണിനിരത്തി പാലക്കാടന്‍ ഭാഷാ പശ്ചാത്തലത്തില്‍ ഒരുക്കുന്ന കരുമന്‍ കാശപ്പന്‍ തിരക്കഥയെഴുതി സംവിധാനംചെയ്യുന്നത് നവാഗതനായ സജിന്‍ പറളിയാണ്.

കാശപ്പനായി ഷാജിയും മണര്‍ളിയായി വിനുവും വേലനായി രാജേഷും നളിനിയായി കൃഷാ കുറുപ്പും വേഷമിടുന്നു.