എഡിറ്റര്‍
എഡിറ്റര്‍
പാലക്കാടന്‍ കഥയുമായി കരുമന്‍ കാശപ്പന്‍ ഈ മാസമെത്തും
എഡിറ്റര്‍
Sunday 13th January 2013 12:26pm

പാലക്കാട്ട് നടന്ന ഒരു യഥാര്‍ത്ഥ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ നവാഗതനായ സജില്‍ പറളി സംവിധാനം ചെയ്യുന്ന ചിത്രമാണ് കരുമന്‍ കാശപ്പന്‍. പുതുമുഖങ്ങളാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Ads By Google

മോഹന്‍ലാലിന്റെ ആരാധകരായ കാശപ്പന്‍, മഞ്ഞരളി, വേലന്‍ എന്നിവരുടെ കഥായാണ് ചിത്രം പറയുന്നത്. മൂന്ന് ദിവസത്തെ കഥായണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. നാട്ടിലെ ഉത്സവത്തിന് ശേഷം ഈ മോഹന്‍ലാല്‍ ആരാധകര്‍ക്ക് എന്ത് സംഭവിക്കുന്നു എന്ന് ചിത്രം പറയുന്നു.

മോഹന്‍ലാലിനോടുള്ള കടുത്ത ആരാധനയും പ്രണയവും സസ്‌പെന്‍സും ചേര്‍ന്നതാണ് ചിത്രമാണെന്നാണ് സംവിധായകന്‍ പറയുന്നത്. സജില്‍ തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വഹിച്ചിരിക്കുന്നത്.

ചിദംബരം ക്രിയേഷന്‍സിന്റെ ബാനറില്‍ ചിദംബരന്‍ പെരിങ്ങോട്ടുകുറിശ്ശിയാണ് ചിത്രം നിര്‍മിക്കുന്നത്. സുജീഷ് കോട്ടായി ആണ് ഛായാഗ്രഹണം. മുഴുനീള പാലക്കാടന്‍ ഭാഷ സംസാരിക്കുന്ന ചിത്രം ഈ മാസം തിയേറ്ററുകളിലെത്തും.

Advertisement