ജിദ്ദ: കരുളായി നിവാസികളുടെ കൂട്ടായ്മയായ കരുളായി പ്രവാസി സംഘത്തിന്റെ ഒന്നാംവാര്‍ഷികം ആഘോഷിച്ചു. ഷറഫിയ ഇംപാല ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടന്ന വാര്‍ഷിക സമ്മേളനം അബ്ദുല്‍ അസീസ് യൂണിവേഴ്‌സിറ്റി പ്രൊഫ. ഇസ്മായില്‍ മരുതേരി ഉദ്ഘാടനം ചെയ്തു.

അയല്‍പ്പക്കക്കാരുമായുള്ള ബന്ധത്തിന് എപ്പോഴും വിലകല്‍പ്പിക്കണമെന്ന് പ്രൊഫ.ഇസ്മായില്‍ പറഞ്ഞു. സൗദി ടൈംസ് മാനേജിംങ് എഡിറ്റര്‍ മുഹമ്മദലി മുണ്ടോടന്‍ മുഖ്യ അതിഥിയായിരുന്നു. മഠത്തില്‍ ബാബു അധ്യക്ഷത വഹിച്ചു. ടി.സി അന്‍വര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ച ചടങ്ങില്‍ നാസര്‍ കരുളായി സ്വാഗതവും സക്കീര്‍ മുണ്ടമ്പ്ര നന്ദിയും പറഞ്ഞു.

കലാപ്രതിഭകള്‍ക്കുള്ള ഉപഹാരവിതണം കെ.പി അബ്ദുള്‍ കരിം, നസൂറ ടീച്ചര്‍, എന്നിവര്‍ നിര്‍വ്വഹിച്ചു. താജാറിയാസ് കാസിം, സാബില്‍ കെ.ടി, അബ്ബാസ് എന്‍.കെ, ഷിബു പനോലന്‍, ഹംസ കിളിയണ്ണിയില്‍, മുഹമ്മദ് പി.കെ എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു