അബുദാബി: പ്രസക്തി, പ്രമുഖ കാര്‍ട്ടൂണിസ്റ്റുകളായ രാജി ചെങ്ങന്നൂര്‍, രാജീവ് മുളക്കുഴ, അജിത്ത് കണ്ണൂര്‍ എന്നിവരുടെ കാര്‍ട്ടൂണുകളുടെ പ്രദര്‍ശനം സംഘടിപ്പിക്കും.

Ads By Google

ഡിസംബര്‍ 2, ഞായറാഴ്ച മൂന്നുമണി മുതല്‍ രാത്രി പത്തുമണി വരെ അബുദാബി കേരളാ സോഷ്യല്‍ സെന്ററില്‍ സൗജന്യമായാണ് പ്രദര്‍ശനം.

സിനിമനാടക സംവിധായകന്‍ മനോജ് കാന പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും. വൈകുന്നേരം ആറു മണിയ്ക്ക് പ്രമുഖ സാംസ്‌കാരിക പ്രവര്‍ത്തകന്‍ K. K. മൊയ്തീന്‍ കോയ ‘കാര്‍ട്ടൂണിന്റെ രാഷ്ട്രീയം’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും.

തുടര്‍ന്ന് പ്രശസ്ത ചലച്ചിത്ര ഗാനങ്ങള്‍ കോര്‍ത്തിണക്കിക്കൊണ്ട് അബുദാബി സൃതിലയ ഒരുക്കുന്ന സംഗീത സായാഹ്ന്‌നം നടക്കും.