പഴയകാല നടി രാധയുടെ മകള്‍ കാര്‍ത്തിക അഭിയനരംഗത്തേക്ക് കടന്നുവന്നിട്ട് കുറച്ചുനാളുകളേ ആയുള്ളൂവെങ്കിലും കാര്‍ത്തിക സിനിമാ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയായിക്കഴിഞ്ഞു. തെലുങ്ക് ചിത്രങ്ങളായ ജോഷ്, നാഗ ചൈതന്യ എന്നിവയിലൂടെയാണ് കാര്‍ത്തിക സിനിമാരംഗത്തേക്ക് കടന്നുവന്നത്. രാജരവിവര്‍മ്മയുടെ ജീവിതകഥയെ അടിസ്ഥാനമാക്കി പ്രമുഖ സംവിധായകന്‍ സന്തോഷ് ശിവന്‍ ചെയ്ത മകരമഞ്ഞ് എന്ന ചിത്രത്തിലൂടെ കാര്‍ത്തിക മലയാളത്തിലും സാന്നിധ്യം അറിയിക്കുകയാണ്‌ .

ഈ ആഴ്ച പുറത്തിറങ്ങുന്ന കോ എന്ന തമിഴ് ചിത്രത്തില്‍ മാധ്യമപ്രവര്‍ത്തകയുടെ വേഷത്തില്‍ കാര്‍ത്തിക എത്തുന്നുണ്ട്. ദേശീയ അവാര്‍ഡ് നേടിയ സംവിധായകന്‍ കെ.വി ആനന്ദാണ് കോ സംവിധാനം ചെയ്യുന്നത്. സിനിമയെയും ജീവിതത്തെക്കുറിച്ചും കാര്‍ത്തിക സംസാരിക്കുന്നു.

കാര്‍ത്തികയുടെ ഭൂതകാലത്തെക്കുറിച്ച്

ഞാന്‍ മുംബൈയിലാണ് ജനിച്ചതും വളര്‍ന്നതും. പത്താംക്ലാസ് കഴിഞ്ഞതിനുശേഷമാണ് ‘ജോഷ്’, ‘മകരമഞ്ഞ്’ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചത്.

ഈ രണ്ട് ചിത്രങ്ങളിലും അഭിനയിച്ചശേഷം ഞാന്‍ പഠനം തുടങ്ങി. മുംബൈയിലെ ഒരു സ്ഥാപനത്തില്‍ ബിസിനസ് മാനേജ്‌മെന്റ് കോഴ്‌സ് ചെയ്യുകയാണിപ്പോള്‍.

അഭിനയരംഗത്ത് ഉറച്ചുനില്‍ക്കാന്‍ എപ്പോഴാണ് തീരുമാനിച്ചത്.

അത് അവിചാരിതമായി സംഭവിച്ചതാണ്. എന്റെ അമ്മ അഭിനയം മതിയാക്കിയതാണ്. ആ അമ്മയുടെ മകളായതുകൊണ്ട് മാത്രം എനിക്കും കുറേ ഓഫറുകള്‍ വന്നിരുന്നു. എന്നാല്‍ അമ്മ അതെല്ലാം തിരസ്‌കരിക്കുകയായിരുന്നു.

‘ജോഷ്’ടീം എന്നെ കണ്ടപ്പോള്‍ ചിത്രത്തില്‍ ഒരു കൗമാരക്കാരിയുടെ റോള്‍ അവതരിപ്പിക്കാന്‍ തയ്യാറാണോ എന്നാരാഞ്ഞു. നാഗാര്‍ജ്ജുനയുടെ മകന്‍ നാഗചൈതന്യയാണ് നായകന്‍. ആ ചിത്രത്തിനുവേണ്ടി എന്റെ അമ്മ സമ്മതം മൂളി. ആഴ്ചകള്‍ക്കുള്ളില്‍ ചിത്രീകരണവും ആരംഭിച്ചു. ഞാന്‍ ക്ലാസിക്കല്‍ ഡാന്‍സ് പഠിച്ചിരുന്നു. അത് സിനിമാരംഗത്ത് എന്നെ ഏറെ സഹായിച്ചിട്ടുണ്ട്. ഞാന്‍ അഭിനയിക്കുന്നതില്‍ അമ്മ വളരെ സന്തോഷവതിയാണ്.അടുത്ത പേജില്‍ തുടരുന്നു