ചെന്നൈ: തെന്നിന്ത്യന്‍ താരം നയന്‍താര സംവിധാനം പഠിക്കുന്നത് വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ തമിഴകത്ത് നിന്ന് ഒരാള്‍ കൂടി സംവിധായികയാവാനൊരുങ്ങുകയാണ്.

Ads By Google

കന്നത്തില്‍ മുത്തമിട്ടാല്‍ എന്ന മണിരത്‌നം സിനിമയില്‍ അമുദം എന്ന കഥാപാത്രത്തെ അവതരിപ്പിച്ച കീര്‍ത്തനയാണ് സംവിധാന രംഗത്തേക്ക് ചുവടുവയ്ക്കുന്നത്.

അജിത്തിനെ നായകനാക്കി വിഷ്ണുവര്‍ദ്ധന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് കീര്‍ത്തന സംവിധാനരംഗത്തേക്ക് കടക്കുന്നത്. കീര്‍ത്തനയുമായി സംസാരിച്ച അജിത്ത് പുതിയ ചിത്രത്തിലേക്ക് കീര്‍ത്തനയെ വ്യക്തിപരമായി സ്വാഗതം ചെയ്യുകയായിരുന്നു.

പ്രശസ്ത തമിഴ് നടന്‍ പാര്‍ഥിപന്റെ മകളാണ് കീര്‍ത്തന. പേരിടാത്ത പുതിയ ചിത്രത്തില്‍ അജിത്ത് കമ്പ്യൂട്ടര്‍ ഹാക്കറുടെ റോളിലാണ് എത്തുന്നതെനനാണ് കോളിവുഡില്‍ നിന്നുള്ള റിപ്പോര്‍ട്ട്. ആര്യ, നയന്‍താര, തപസി പാനു എന്നിവര്‍ അജിത്തിനോടൊപ്പം ചിത്രത്തിലുണ്ട്. യുവന്‍ ഷങ്കര്‍ രാജയാണ് സംഗീതം.