കൊച്ചി: തിരുവനന്തപുരത്തെ വിവാദ സര്‍വ്വേ സംബന്ധിച്ച് പോലീസ് കേസെടുത്തതിനെതിരെ ടി.എന്‍.എസ് കമ്പനി ഹൈക്കോടതിയെ സമീപിച്ചു. സര്‍വ്വെ നടത്തിയത് ഈ ഏജന്‍സിയായിരുന്നു. അതേസമയം പോലീസ് അന്വേഷണത്തില്‍ ഇടപെടാന്‍ ഹൈക്കോടതി വിസമ്മതിച്ചു.

തിരുവനന്തപുരത്തെ മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ കരിമഠം കോളനിയില്‍ നടന്ന സര്‍വ്വെയാണ് വിവാദമായത്. അമേരിക്കന്‍ ഏജന്‍സിക്ക് വേണ്ടിയാണ് സര്‍വ്വെ നടത്തിയതെന്ന് വ്യക്തമായിരുന്നു. മതവികാരം വ്രണപ്പെടുത്തുന്ന രീതിയില്‍ പ്രവര്‍ത്തിച്ചുവെന്ന വകുപ്പ് പ്രകാരമാണ് സര്‍വ്വെ നടത്തിയ ഏജന്‍സിക്കെതിരെ ഫോര്‍ട്ട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.