ബാംഗ്ലൂര്‍: കര്‍ണാടകയിലെ നിയമസഭാ തിരഞ്ഞെടുപ്പ് മെയ് 5ന്. മൊത്തം 224 മണ്ഡലങ്ങളിലും ഒറ്റഘട്ടമായാണ് വോട്ടെടുപ്പ്. തിരഞ്ഞെടുപ്പ് വിജ്ഞാപനം ഏപ്രില്‍ 10ന് പ്രഖ്യാപിക്കും.

Ads By Google

മെയ് എട്ടിനാണ് വോട്ടെണ്ണല്‍. തിരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപിച്ചതോടെ കര്‍ണാടകയില്‍ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. ഏപ്രില്‍ 17 ആണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയ്യതി.

ഏപ്രില്‍ 18ന് പത്രികകളുടെ സൂക്ഷ്മ പരിശോധനയും ഏപ്രില്‍ 20 ന് പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതിയുമാണ്. യെഡിയൂരപ്പ ബി.ജെ.പി വിട്ടത് വോട്ടാക്കാനുള്ള തയ്യാറെടുപ്പിലാണ് കോണ്‍ഗ്രസ്.

ബി.ജെ.പിയാകട്ടെ, പ്രതിച്ഛായ വീണ്ടെടുക്കാനുള്ള തീവ്ര ശ്രമത്തിലുമാണ്.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികള്‍ സമയബന്ധിതമായി പരിഹരിക്കും. ഇതിനായി 1950 എന്ന നമ്പറും പ്രാബല്യത്തില്‍ വരുമെന്ന് കമ്മീഷന്‍ അറിയിച്ചു. ഒരു ഉദ്യോഗസ്ഥനും സ്വന്തം സ്ഥലത്ത് തെരഞ്ഞെടുപ്പ് ഡ്യൂട്ടി അനുവദിക്കില്ല. മൂന്ന് വര്‍ഷം ഒരു ജില്ലയില്‍ സര്‍വീസിലിരുന്ന എല്ലാ ഉദ്യോഗസ്ഥരെയും സ്ഥലം മാറ്റുമെന്നും കമ്മീഷന്‍ വ്യക്തമാക്കി.