ബാംഗ്ലൂര്‍: അനിശ്ചിതത്വങ്ങള്‍ക്ക് വിരാമമിട്ട് മുഖ്യമന്ത്രി ബി എസ് യദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വിശ്വാസവോട്ടു നേടി. അയോഗ്യരാക്ക്‌പ്പെട്ട അഞ്ച് വിമത എം എല്‍ എമാര്‍ നിയമസഭയിലെത്താന്‍ ശ്രമിക്കുന്നതിനിടെ ഉണ്ടായ സംഘര്‍ഷത്തിനു നടുവിലാണ് ബി ജെ പി സര്‍ക്കാര്‍ ശബ്ദവോട്ടോടെ വിശ്വാസവോട്ടു നേടിയത്. പ്രതിപക്ഷം വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നു.

എന്നാല്‍ വിഷയത്തില്‍ ഗവര്‍ണര്‍ എച്ച ആര്‍ ഭരദ്വാജ് എന്ത് നടപടിയെടുക്കുമെന്ന് ഇതുവരെ സൂചനയൊന്നും ലഭിച്ചില്ല. ഗവര്‍ണറുടെ നടപടിലംഘിച്ച് 14 എം എന്‍ മാരെ അയോഗ്യരാക്കിയ സ്പീക്കര്‍ ബൊപ്പയ്യക്കെതിരേ ശക്തമായ നടപടിയുണ്ടാകുമെന്നാണ് സൂചന.

സ്പീക്കര്‍ കെ ജി ബൊപ്പയ്യയുടെ നേതൃത്വത്തിലാണ് എം എല്‍ എമാരെ അയോഗ്യരാക്കാനുള്ള നീക്കം തുടങ്ങിയത്. എന്നാല്‍ എം എല്‍ എമാരെ അയോഗ്യരാക്കരുതെന്നും ഒക്ടോബര്‍ ആറിലെ അംഗബലം നിലനിര്‍ത്തണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെടുകയായിരുന്നു. വളരെ അപ്രതീക്ഷിതമായായിരുന്നു പ്രശ്‌നത്തില്‍ ഗവര്‍ണര്‍ ഇടപെട്ടത്. ഗവര്‍ണറുടെ ഇടപെടലിനെത്തുടര്‍ന്ന് വിമതര്‍ ചെന്നൈയില്‍ നിന്നും ബാംഗ്ലൂരേക്ക് തിരച്ചെത്തുകയായിരുന്നു. എന്നാല്‍ സ്പീക്കര്‍ എടുത്ത തീരുമാനം ബി ജെ പി സര്‍ക്കാറിന് അനുകൂലമാവുകയായിരുന്നു.