ബാംഗ്ലൂര്‍: രാഷ്ട്രീയ അനിശ്ചിതത്വം നിലനില്‍ക്കുന്ന കര്‍ണാടകയില്‍ 11 വിമത എം എല്‍ എമാരുടെ വിധി ഇന്നറിയാം. കര്‍ണാടക ഹൈക്കോടതി ജഡ്ജി വി ജി സബാഹിതാണ് വിമത എം എല്‍ എമാരുടെ പരാതിയില്‍ വിധി പറയുക. വിശ്വാസവോട്ടെടുപ്പിനു മുമ്പ് സ്പീക്കര്‍ ബൊപ്പയ്യ അയോഗ്യരാക്കിയതിനെകതിരെയാണ് ഇവര്‍ കോടതിയെ സമീപിച്ചത്.

ഒക്ടോബര്‍ 10 ന് നടന്ന വിശ്വാസവോട്ടെടുപ്പിന് തൊട്ടുമുമ്പാണ് സ്പീക്കര്‍ ബൊപ്പയ്യ ഇവരെ അയോഗ്യരാക്കിയത്. തുടര്‍ന്ന് യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ശബ്ദവോട്ടോടെ വിശ്വാസവോട്ടു നേടുകയായിരുന്നു. ചീഫ് ജസ്റ്റിസ് കെ എസ് ഖേഹറിന്റേയും എന്‍ കുമാറിന്റെയും നേതൃത്വത്തിലുള്ള ബഞ്ചിലുണ്ടായ അഭിപ്രായവ്യത്യാസത്തെ തുടര്‍ന്നാണ് കേസ് മറ്റൊരു ബെഞ്ചിനു കൈമാറിയത്.