തിരുവനന്തപുരം: അബ്ദുള്‍ നാസര്‍ മഅദനിയുടെ അറസ്റ്റുമായി ബന്ധപ്പെട്ട് ബാംഗളൂര്‍ സിറ്റി പോലീസ് ജോ.കമ്മീഷണര്‍ അലോക് കുമാറിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം ഇന്ന് രാവിലെ കേരളത്തിലെത്തി. ഡെപ്യൂട്ടി കമ്മീഷണര്‍ ഓംകാരയ്യയും സംഘത്തിലുണ്ട്

അലോക് കുമാര്‍ ഡി ജി പി യുമായി അലോക് കുമാര്‍ ചര്‍ച്ച നടത്തിയേക്കും. അതേ സമയം കര്‍ണാടക പോലീസ് സംഘം എത്തുമെന്ന് തന്നെ അറിയിച്ചിട്ടുള്ളതായി ഡി ജി പി ജേക്കബ് പുന്നൂസ് അറിയിച്ചു. മഅദനിയുടെ അറസ്റ്റിനു വേണ്ട സഹായം ചെയ്തുകൊടുക്കാന്‍ കൊല്ലം എസ് പിയ്ക്കു നിര്‍ദ്ദേശം നല്‍കിയതായും അദ്ദേഹം പറഞ്ഞു.