മംഗളൂരു: കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന റാലിക്കിടെ സംഘപരിവാര്‍ പ്രതിഷേധങ്ങളുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് മംഗളൂരു കോര്‍പ്പറേഷന്‍ പരിധിയില്‍ കര്‍ണ്ണാടക പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ശനിയാഴ്ച രാവിലെ ആറുമുതല്‍ ഞായറാഴ്ച രാവിലെ ആറുവരെയാണ് നിരോധനാജ്ഞയെന്ന് മംഗളൂരു ഡി.സി.പി സഞ്ജീവ് പാട്ടീല്‍ പറഞ്ഞു.


Also read മോദിയുടെ ശബ്ദം സിംഹഗര്‍ജനമല്ല അത് വെറും ചുണ്ടെലിയുടെ മോങ്ങല്‍ മാത്രം; മോദിയെ പരിഹസിച്ച് രാഹുല്‍ ഗാന്ധി 


നിരോധാനാജ്ഞ പ്രഖ്യാപിച്ച സമയത്ത് പ്രകടനം നടത്താനോ സംഘം ചേരാനോ പാടില്ലെന്ന് പൊലീസ് പറഞ്ഞു. പിണറായി വിജയന്‍ പങ്കെടുക്കുന്ന മത സൗഹാര്‍ദ്ദ പരിപാടിക്ക് നിരോധനാജ്ഞയില്‍ ഇളവ് നല്‍കിയതായും പൊലീസ് വ്യക്തമാക്കി.

സി.പി.ഐ.എം സംഘടിപ്പിക്കുന്ന മതസൗഹാര്‍ദ്ദ റാലിയില്‍ പങ്കെടുക്കാനെത്തുന്ന പിണറായിയെ തടയുമെന്ന് സംഘപരിവാര്‍ സംഘടനകള്‍ പ്രഖ്യാപിച്ചിരുന്നു. പരിപാടി നിശ്ചയിച്ചിട്ടുള്ള നാളെ മംഗളൂരു കോര്‍പ്പറേഷന്‍ പരിധിയില്‍ സംഘപരിവാര്‍ സംഘടനകള്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുമുണ്ട്. ഹര്‍ത്താലിന്റെ മറവില്‍ സംഘര്‍ഷമുണ്ടാകാനുള്ള സാഹചര്യം കണക്കിലെടുത്താണ് പൊലീസ് മുന്നൊരുക്കം.


Dont miss സുനിക്കായും ആളൂരെത്തും; നടിയെ അക്രമിച്ച കേസിലെ പ്രതികള്‍ക്കായി നാളെ കോടതിയില്‍ ഹാജരാകുമെന്ന് അഡ്വ. ആളൂര്‍


കോര്‍പ്പറേഷന്‍ പരിധിയിലെ നെഹ്‌റു മൈതാനിയില്‍ നാളെ വൈകീട്ട് നാലിനാണ് മതസൗഹാര്‍ദ്ദ റാലിയും സമ്മേളനവും നടക്കുന്നത്. പരിപാടിയില്‍ പങ്കെടുക്കാനായി മംഗളൂരുവിലെത്തുന്ന കേരള മുഖ്യമന്ത്രിയെ ആരും തടയുകയില്ലെന്നും അദ്ദേഹത്തിന് മതിയായ സുരക്ഷയൊരുക്കുമെന്നും കര്‍ണ്ണാടക സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.