ബാംഗ്ലൂര്‍: ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ തനിക്കെതിരേ സമര്‍പ്പിച്ച് കുറ്റപത്രം റദ്ദാക്കണമെന്ന മഅദനിയുടെ ഹരജിക്കെതിരേ കര്‍ണാടക പോലീസ് ഹരജി സമര്‍പ്പിച്ചു. കര്‍ണാടക ഹൈക്കോടതിയിലാണ് ഹരജി സമര്‍പ്പിച്ചിരിക്കുന്നത്. ഇതോടെ കര്‍ണാടകപോലീസും മഅദനിയും തമ്മിലുള്ള നിയമയുദ്ധം പുതിയ വഴിത്തിരിവിലെത്തി.

കുറ്റപത്രത്തില്‍ തനിക്കെതിരായി നിരത്തിയിട്ടുള്ള തെളിവുകള്‍ വ്യാജമാണെന്ന് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ പറയുന്നുണ്ട്. രാജ്യദ്രോഹക്കുറ്റമാണ് തനിക്കെതിരേ ആരോപിച്ചിട്ടുള്ളത്. ഇത്തരം കേസുകളില്‍ ഒരാള്‍ക്കെതിരേ കുറ്റപത്രം സമര്‍പ്പിക്കണമെങ്കില്‍ സംസ്ഥാന-കേന്ദ്ര സര്‍ക്കാറുകളുടെ അനുമതി വേണം. തന്റെ കാര്യത്തില്‍ ഇത് നടന്നിട്ടില്ലെന്നും മഅദനി ഹരജിയില്‍ പറയുന്നുണ്ട്.