ബാംഗ്ലൂര്‍: സംസ്ഥാന ലോകായുക്ത സന്തോഷ് ഹെഗ്‌ഡേയുടെ രാജിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതിഷേധം പ്രകടിപ്പിച്ച് കോണ്‍ഗ്രസ് എം എല്‍ എമാര് നിയമസഭയിലെത്തിയത് ഹെല്‍മറ്റ് ധരിച്ച്. വെള്ളിയാഴ്ച്ച ഹെഗ്‌ഡെയുടെ വിിഷയം സംബന്ധിച്ച് നടന്ന ചര്‍ച്ച തമ്മില്‍ത്തല്ലിന്റെ വക്കിലെത്തിയിരുന്നു.

സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നില്ലെന്നാരോപിച്ച് ജൂണ്‍ 23 നായിരുന്നു ഹെഗ്‌ഡെ രാജിവച്ചത്. എന്നാല്‍ എല്‍ കെ അദ്വാനി, പി ചിദംബരം തുടങ്ങിയവരുടെ അഭ്യര്‍ത്ഥനയെ മാനിച്ച് രാജി പിന്‍വലിക്കുകയായിരുന്നു. റെഢി സഹോദരന്‍മാര്‍ക്ക് അനധികൃത ഖനനം നടത്താന്‍ അനുമതി നല്‍കിയെന്നാരോപിച്ച് പ്രതിപക്ഷം സംസ്ഥാന നേതൃത്വത്തിനെതിരേ ശക്തമായി രംഗത്തുവന്നിരുന്നു.