ബംഗുളുരു: ലോകത്ത് ഭീക്ഷണിയുയര്‍ത്തുന്ന ഐ.എസ് തീവ്രവാദികളെപ്പോലെയാണ് ഇന്ത്യയിലെ ബി.ജെ.പി നേതാക്കള്‍ എന്ന് കര്‍ണ്ണാടക ആഭ്യന്തരമന്ത്രി രാമലിംഗ റെഡി. അമിത് ഷാ അടക്കമുള്ള എല്ലാ നേതാക്കളും ഭീകരവാദസ്വഭാവമുള്ള രീതിയാണ് പിന്തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു.

Subscribe Us:

കഴിഞ്ഞ ദിവസം മൈസൂരില്‍ നടന്ന ഹനുമാന്‍ ജയന്തി ആഘോഷങ്ങളില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണ പ്രവര്‍ത്തനങ്ങളില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ സമാധാനവും പാരമ്പര്യമായി കാത്തുവരുന്ന അഖണ്ഡതയും തകര്‍ക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.


Dont Miss പശുക്കടത്ത് ആരോപിച്ച് രാജസ്ഥാനില്‍ യുവാവിനെ പൊലീസ് വെടിവെച്ചുകൊന്നു


മാത്രമല്ല ബി.ജെ.പി നേതാവ് ബി.എസ് യെദ്യൂരപ്പയുടെ രാഷ്ട്രീയ വിരുദ്ധമായ പ്രസ്താവനകള്‍ രാജ്യത്തെ വിഘടനവാദത്തിലേക്ക് വലിച്ചിഴയ്ക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

എന്നാല്‍ രാജ്യസ്നേഹികളായ ബി.ജെ.പി പ്രവര്‍ത്തകരെ തെറ്റായ രീതിയില്‍ അപമാനിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണ് കോണ്‍ഗ്രസ്സ് നേതൃത്വം എന്നാണ് ബി.ജെ.പി നേതൃത്വം ഈ പ്രസ്താവനയോട് പ്രതികരിച്ചത്. സ്ഥാപിത താല്പര്യങ്ങള്‍ക്കായി തീവ്രവാദികളെ വളര്‍ത്തുന്ന രാഷ്ട്രീയമാണ് കോണ്‍ഗ്രസ്സിന്റേതെന്നും ബിജെപി നേതൃത്വം പറഞ്ഞു.

കോണ്‍ഗ്രസ്സിന്റെ അത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ഉത്തമ ഉദാഹരണമാണ് വിവാദമായ ഇസ്രത്ത് ജഹാന്‍ കേസ് എന്നും അവര്‍ പ്രതികരിച്ചു. മാത്രമല്ല ഭാരത് മാതാ കി ജയ് വിളിക്കുന്നവരെല്ലാം തീവ്രവാദം പ്രചരിപ്പിക്കുന്നവരാണെന്ന കുപ്രചരണം കോണ്‍ഗ്രസ്സ് നിര്‍ത്തണമെന്നും ബി.ജെ.പി നേതൃത്വം ആവശ്യപ്പെട്ടു.