ബാംഗളൂര്‍: കര്‍ണാടക ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. വി.എസ്. ആചാര്യ അന്തരിച്ചു. 71 വയസായിരുന്നു. ബാംഗളൂരിലെ ഗവണ്‍മെന്റ് സയന്‍സ് കോളജില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്തുകൊണ്ടിരിക്കെ വേദിയില്‍വച്ച് ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ആചാര്യയെ  ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യയും അഞ്ച് മക്കളുമുണ്ട്.

ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ആചാര്യയുടെ മരണം മുഖ്യമന്ത്രി സദാനന്ദ ഗൗഡ സംസ്ഥാന സെക്രട്ടറിയേറ്റായ വിദാന്‍സൗധയില്‍വച്ച് ഔദ്യോഗികമായി പ്രഖ്യാപിച്ചു.

Subscribe Us:

ഡോക്ടറായ ആചാര്യ 1983 ലാണ് ആദ്യമായി കര്‍ണാടക നിയമസഭയിലെത്തുന്നത്. 2002 വരെ ലെജിസ്ലേറ്റീവ് കൗണ്‍സിലില്‍ അംഗമായിരുന്നു. യെദിയൂരപ്പ മന്ത്രിസഭയില്‍ ആഭ്യന്തരമന്ത്രിയായിരുന്ന ആചാര്യയെ പിന്നീട് മുഖ്യമന്ത്രിയായ സദാനന്ദ ഗൗഡ ഉന്നതവിദ്യാഭ്യാസ മന്ത്രിയായി നിയമിക്കുകയായിരുന്നു.

1940 ജൂലൈ ആറിനായിരുന്നു ജനനം. 1968 ല്‍ ഉടുപ്പി സിറ്റി മുനിസിപ്പാലിറ്റിയുടെ പ്രസിഡന്റ് സ്ഥാനമെടുത്തുകൊണ്ടാണ് രാഷ്ട്രീയ ജീവിതത്തില്‍ പ്രവേശിച്ചത്.

Malayalam News

Kerala News In English