കര്‍ണാടക: കര്‍ണാടക ലോകായുക്ത ജസ്റ്റിസ് ശിവരാജ് പാട്ടീല്‍ രാജിവച്ചു. രാജിക്കത്ത് ഗവര്‍ണര്‍ എച്ച്.ആര്‍ ഭരദ്വാജിന് കൈമാറി. അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട പാട്ടീലിനെതിരെ ആരോപണമുയര്‍ന്ന പാശ്ചാത്തലത്തിലാണ് രാജി.

നിയമം ലംഘിച്ച് ബാംഗളൂരില്‍ ഉള്‍പ്പെടെ ഭൂമിയും കെട്ടിടങ്ങളും ശിവരാജ് പാട്ടീലിന്റെ കുടുംബാംഗങ്ങള്‍ സ്വന്തമാക്കിയതായിട്ടായിരുന്നു ആരോപണം. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനായി പ്രവര്‍ത്തിച്ചിട്ടുള്ള പാട്ടീല്‍ കഴിഞ്ഞ ആഗസ്റ്റ് ഒന്നിനാണ് കര്‍ണാടക ലോകായുക്തയായി ചുമതലയേറ്റത്.

കാലാവധി അവസാനിച്ച സന്തോഷ് ഹെഗ്‌ഡെക്ക് പകരമാണ് ജസ്റ്റിസ് ശിവരാജ് പാട്ടീല്‍ പുതിയ ലോകായുക്തയായി നിയമിതനായത്.