എഡിറ്റര്‍
എഡിറ്റര്‍
കര്‍ണാടക നിയമമന്ത്രി രാജിവെച്ചു; രാജി സ്വീകരിക്കാന്‍ മുഖ്യമന്ത്രി തയ്യാറായില്ല
എഡിറ്റര്‍
Saturday 23rd June 2012 12:48pm

ബാംഗ്ലൂര്‍:കര്‍ണാടക നിയമമന്ത്രി ജി.സുരേഷ്‌കുമാര്‍ രാജിവച്ചു. ഭൂമിയിടപാടുമായി ബന്ധപ്പെട്ട ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് രാജി. രാജി സ്വീകരിക്കാന്‍ മുഖ്യമന്ത്രി സദാനന്ദ ഗൗഡ തയ്യാറായില്ല.

മാനദണ്ഡങ്ങള്‍ ലംഘിച്ച് സുരേഷ്‌കുമാര്‍ ബാംഗളൂര്‍ നഗരത്തില്‍ ജി കാറ്റഗറി റസിഡന്‍ഷ്യല്‍ സൈറ്റ് സ്വന്തമാക്കിയെന്ന് ആരോപണമുയര്‍ന്നിരുന്നു. ആരോപണം ശരിവെച്ച് ഭൂമിയിടപാടില്‍ തെറ്റുപറ്റിയെന്ന് സമ്മതിച്ചുകൊണ്ടാണ് സുരേഷ് കുമാര്‍ രാജിവെച്ചത്.

ബാംഗ്ലൂര്‍ നഗരത്തില്‍ സ്വന്തമായി ഭൂമിയുള്ളവര്‍ക്ക് ജി കാറ്റഗറി റസിഡന്‍ഷ്യല്‍ സൈറ്റ് അനുവദിക്കരുതെന്നാണ് നിയമം. തീരുമാനമെടുക്കന്നതില്‍ തനിക്ക് പിഴവ് പറ്റിയെന്നും സുരേഷ്‌കുമാര്‍ രാജിക്കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

എന്നാല്‍ സുരേഷ് കുമാര്‍ വളരെ സുതാര്യമായ രീതിയില്‍ പ്രവര്‍ത്തിക്കുന്നയാളാണെന്നും അദ്ദേഹത്തിനെതിരെയുള്ള ആരോപണം തെറ്റാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ‘തന്റെ പേരിലുള്ള ആരോപണം തെറ്റാണെന്ന് തെളിഞ്ഞശേഷമേ മന്ത്രിസ്ഥാനം ഏറ്റെടുക്കൂവെന്നാണ് സുരേഷ് കുമാര്‍ പറഞ്ഞത്. കേസിന്റെ വിശദാംശങ്ങള്‍ അറിയാമെന്നതിനാല്‍ എനിക്ക് തോന്നുന്നത് അദ്ദേഹത്തിന്റെ രാജി അനാവശ്യമാണെന്നാണ്’- മുഖ്യമന്ത്രി വ്യക്തമാക്കി.

Advertisement