Administrator
Administrator
കര്‍ണാടക: യെദ്യൂരപ്പ സര്‍ക്കാറിന് തുടരാം
Administrator
Friday 29th October 2010 2:50pm

ബാംഗ്ലൂര്‍: 11 വിമത എം എല്‍ എമാരെ അയോഗ്യരാക്കിയ സ്പീക്കര്‍ ബൊപ്പയ്യയുടെ നടപടി ഹൈക്കോടതി ശരിവച്ചു. ജസ്റ്റിസ് എ ജെ സബാഹിതാണ് സംസ്ഥാന സര്‍ക്കാറിന് അനുകൂലമായ വിധിപ്രസ്താവിച്ചത്. ഇതോടെ വിമതഭീഷണിയില്ലാതെ യെദ്യൂരപ്പ സര്‍ക്കാറിന് ഭരണത്തില്‍ തുടരാമെന്ന സ്ഥിതിയായി.

വിശ്വാസവോട്ടെടുപ്പിനു മുമ്പ് സ്പീക്കര്‍ ബൊപ്പയ്യ അയോഗ്യരാക്കിയതിനെകതിരെയാണ് ഇവര്‍ കോടതിയെ സമീപിച്ചത്. ഒക്ടോബര്‍ 10 ന് നടന്ന വിശ്വാസവോട്ടെടുപ്പിന് തൊട്ടുമുമ്പാണ് സ്പീക്കര്‍ ബൊപ്പയ്യ ഇവരെ അയോഗ്യരാക്കിയത്.

തുടര്‍ന്ന് യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ശബ്ദവോട്ടോടെ വിശ്വാസവോട്ടു നേടുകയായിരുന്നു. ചീഫ് ജസ്റ്റിസ് കെ എസ് ഖേഹറിന്റേയും എന്‍ കുമാറിന്റെയും നേതൃത്വത്തിലുള്ള ബഞ്ചിലുണ്ടായ അഭിപ്രായവ്യത്യാസത്തെ തുടര്‍ന്നാണ് കേസ് മറ്റൊരു ബെഞ്ചിനു കൈമാറിയത്.

Advertisement