ബാംഗ്ലൂര്‍: അക്കൗണ്ടുകളില്‍ ബാങ്കുകള്‍ നിഷ്‌കര്‍ഷിക്കുന്ന നിശ്ചിത തുക സൂക്ഷിക്കാത്തതിന് ഉപഭോക്താക്കളില്‍നിന്ന് ഈടാക്കിയ പിഴ പലിശസഹിതം തിരികെ കൊടുക്കേണ്ടിവരുമെന്ന് കര്‍ണാടക ഹൈക്കോടതി.
ടി.എസ് മുത്തുകൃഷ്ണന്‍ നല്‍കിയ പൊതുതാല്‍പര്യ ഹരജി പരിഗണിക്കുകയായിരുന്നു കോടതി. നിശ്ചിത തുക അക്കൗണ്ടില്‍ സൂക്ഷിക്കാത്തതിന് വലിയ പിഴയാണ് ബാങ്കുകള്‍ ഈടാക്കുന്നതെന്നതെന്ന് പരാതിക്കാരന്‍ ബോധിപ്പിച്ചു.

അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് വേണമെന്ന വ്യവസ്ഥ ഒഴിവാക്കാനാണ് ആര്‍.ബി.ഐ തീരുമാനിക്കുന്നതെങ്കില്‍ ഇതിനകം പിഴയായി ബാങ്കുകള്‍ ഈടാക്കിയ തുക പലിശസഹിതം ഉപഭോക്താക്കള്‍ക്ക് തിരിച്ചുനല്‍കേണ്ടിവരുമെന്നാണ് കര്‍ണാടക ഹൈക്കോടതി നിരീക്ഷിച്ചത്.

വരവും ചെലവും ഒരുമിച്ചുകൊണ്ടുപോകാന്‍ ബുദ്ധിമുട്ടുന്ന ദരിദ്രരാണ് രാജ്യത്ത് അധികവുമുള്ളത്. ഇവര്‍ ബാങ്ക് അക്കൗണ്ടുകളില്‍ നിശ്ചിത തുക സൂക്ഷിക്കണമെന്ന് നിര്‍ബന്ധിക്കുന്നത് അനീതിയാണെന്നും പരാതിക്കാരന്‍ വ്യക്തമാക്കുന്നുണ്ട്.

പരാതിയിന്‍മേല്‍ ബാങ്കുകള്‍ക്ക് പറയാനുള്ളതുകൂടി കേട്ടതിന് ശേഷമേ തീര്‍പ്പുണ്ടാക്കാനാകു എന്ന് ചീഫ് ജസ്റ്റിസ് ജെ.എസ് ഖെഹാറിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് വ്യക്തമാക്കി. ആര്‍.ബി.ഐ തീരുമാനമെടുത്താല്‍ പിഴ ഈടാക്കരുതെന്ന് ബാങ്കുകളോട് നിര്‍
ദേശിക്കാം. ഉപഭോക്താക്കളുടെയും ബാങ്കുകളുടെയും അഭിപ്രായം ഇക്കാര്യത്തില്‍ തേടിയിട്ടുണ്ടെന്നും വൈകാതെ തീരുമാനമെടുക്കുമെന്നും ആര്‍.ബി.ഐയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
v