ബാംഗ്ലൂര്‍: രാഷ്ട്രീയ അനിശ്ചിതത്വം നിലനില്‍ക്കുന്ന കര്‍ണാടകയില്‍ യെദ്യൂരപ്പ സര്‍ക്കാര്‍ നാളെ വിശ്വാസവോട്ടു തേടും. എന്നാല്‍ വിമത നേതാവ് രേണുകാചാര്യ ഒഴികെയുള്ള എം എല്‍ എമാരെ തങ്ങളുടെ പാളയത്തില്‍ കൊണ്ടുവരാന്‍ സാധിക്കാത്തത് യെദ്യൂരപ്പക്ക് തിരിച്ചടിയായിട്ടുണ്ട്.

പിന്തുണപിന്‍വലിച്ച 13 എം എല്‍ എമാരും ജനതാദള്‍ പക്ഷത്തേക്ക് എത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ വിമത എം എല്‍ എമാരെ ബി ജെ പി കോടികള്‍ നല്‍കി തട്ടിയെടുത്തിരിക്കുകയാണെന്നാണ് ജനതാദള്‍ ആരോപിക്കുന്നത്. അതിനിടെ വിമത എം എല്‍ എമാരുടെ നേതാവായ രേണുകാചാര്യ തങ്ങളുടെ ചേരിയിലെത്തിയത് യെദ്യൂരപ്പ സര്‍ക്കാറിന് ആശ്വാസം നല്‍കിയിട്ടുണ്ട്്.

Subscribe Us:

എന്നാല്‍ ഡെപ്യൂട്ടി മുഖ്യമന്ത്രിയെന്ന വാഗ്ദാനം നല്‍കിയാണ് രേണുകാചാര്യയെ യെദ്യൂരപ്പ തട്ടിയെടുത്തതെന്ന് വിമത എം എല്‍ എമാര്‍ ആരോപിച്ചു. വിശ്വാസപ്രമേയത്തെ എതിര്‍ത്ത് വോട്ടുചെയ്യണമെന്നാവശ്യപ്പെട്ട്‌കോണ്‍ഗ്രസ് എം എല്‍ എമാര്‍ക്ക് വിപ്പ് നല്‍കിയിട്ടുണ്ട്.