ന്യൂദല്‍ഹി: അനധികൃത ഖനനവുമായി ബന്ധപ്പെട്ട് ലോകായുക്ത റിപ്പോര്‍ട്ട് കര്‍ണ്ണാടക സര്‍ക്കാര്‍ തിരിച്ചയച്ചു. മുന്‍ മുഖ്യമന്ത്രി ബി.എസ്.യെദിയൂരപ്പയുടെ രാജിക്കു വഴിതെളിച്ച റിപ്പോര്‍ട്ടാണിത്.

റിപ്പോര്‍ട്ടിന്‍മേല്‍ കൂടുതല്‍ വ്യക്തത ആവശ്യമുണ്ടെന്നു കാണിച്ചാണ് മുഖ്യമന്ത്രി സദാനന്ദ ഗൗഡ റിപ്പോര്‍ട്ട് മടക്കിയിരിക്കുന്നത്. എം.എല്‍.എമാര്‍ക്കും മന്ത്രിമാര്‍ക്കും എതിരെ പരാതി ഉയരാത്ത സാഹചര്യത്തില്‍ ഔദ്യോഗിക പദവി വഹിക്കുന്നവര്‍ക്കെതിരെ നടപടിക്കു ശുപാര്‍ശ ചെയ്യാന്‍ ലോകായുക്തയ്ക്ക് അധികാരമുണ്ടോയെന്ന് സദാനന്ദ ഗൗഡ ആരാഞ്ഞു.

യെദിയൂരപ്പ മന്ത്രിസഭയിലെ റെഡ്ഡി സഹോദരന്മാരടക്കം മന്ത്രിമാര്‍ക്കും വിവിധ രാഷ്ട്രീയ നേതാക്കള്‍ക്കുമെതിരെ നടപടിയെടുക്കണമെന്നു റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ട്. മുന്‍ ലോകായുക്ത ജസ്റ്റിസ് സന്തോഷ് ഹെഗ്‌ഡെ സമര്‍പ്പിച്ച റിപ്പോര്‍ട്ടാണിത്.