എഡിറ്റര്‍
എഡിറ്റര്‍
മഅദനിക്ക് ഗുരുതര ആരോഗ്യപ്രശ്‌നങ്ങളില്ല; ജാമ്യം അനുവദിക്കരുതെന്ന് കര്‍ണാടക സര്‍ക്കാര്‍ സുപ്രീം കോടതിയില്‍
എഡിറ്റര്‍
Saturday 16th November 2013 11:43am

madhani

കര്‍ണാടക: ബാംഗലൂരു സ്‌ഫോടനക്കേസില്‍ കര്‍ണാടക ജയിലില്‍ കഴിയുന്ന പി.ഡി.പി നേതാവ് അബ്ദുല്‍ നാസര്‍ മഅദനിക്കെതിരെ കര്‍ണാടക സര്‍ക്കാര്‍ സുപ്രീം കോടതിയില്‍.

ഇത് സംബന്ധിച്ച ആവശ്യങ്ങളുന്നയിച്ച് തിങ്കളാഴ്ച്ച കര്‍ണാടക സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കും.

മഅദനി ഗുരുതരരാജ്യദ്രോഹക്കുറ്റമാണ് ചെയ്യുന്നെന്നും അതിനാല്‍ ജാമ്യം അനുവദിക്കരുതെന്നും അദ്ദേഹത്തിന് പ്രായമേറിയതിന്റെ അസുഖങ്ങളല്ലാതെ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്നും വേണ്ട ചികിത്സ കര്‍ണാടക സര്‍ക്കാര്‍ നല്‍കുന്നുണ്ടെന്നും സത്യവാങ്മൂലത്തില്‍ ഉന്നയിക്കും.

കൂടാതെ മഅദനി രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് വിചാരണ തടസ്സപ്പെടുത്തുകയാണെന്നും തിങ്കളാഴ്ച്ച സമര്‍പ്പിക്കുന്ന സത്യവാങ്മൂലത്തില്‍ കര്‍ണാടക സര്‍ക്കാര്‍ പറയുന്നുണ്ട്.

മഅദനിയുടെ ജാമ്യാപേക്ഷയില്‍ കേരളം സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. എന്നാല്‍ ഈ വിഷയത്തില്‍ ബി.ജെ.പി സര്‍ക്കാരിന്റെ അതേ നിലപാട് തന്നെയാണ് സിദ്ധരാമയ്യ സര്‍ക്കാരും പിന്‍തുടരുന്നത്.

കഴിഞ്ഞ ഒക്ടോബറിലാണ് സുപ്രീം കോടതിയുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് മഅദനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. എന്നാല്‍ പ്രമേഹം നിയന്ത്രണാതീതമല്ലാത്തതിനെത്തുടര്‍ന്ന് ശസ്ത്രക്രിയ സാധ്യമാകാതിരുന്നതിനാല്‍ മഅദനിയെ അഗ്രഹാര ജയിലിലേക്ക് തന്നെ മാറ്റുകയായിരുന്നു.

നവംബര്‍ 19 ന് കേസ് പരിഗണിക്കുന്നതിന് മുമ്പ് ചികിത്സ പൂര്‍ത്തിയാക്കണമെന്നായിരുന്നു അന്ന് കോടതി നിര്‍ദ്ദേശിച്ചിരുന്നത്.

Advertisement