ബാംഗ്ലൂര്‍: കര്‍ണാകയില്‍ അയോഗ്യരാക്കപ്പെട്ട 16 എം.എല്‍.എമാര്‍ നല്‍കിയ ഹരജി മറ്റൊരു ബെഞ്ചിലേക്ക് മാറ്റി. ജഡ്ജിമാരുടെ അഭിപ്രായ ഭിന്നതയെത്തുടര്‍ന്നാണ് ഹരജി മാറ്റിയത്. ബി.ജെ.പി.എം.എല്‍.എമാരെ അയോഗ്യരാക്കിയ നടപടി 20ലേക്കും സ്വതന്ത്ര എം.എല്‍.എമാരെ അയോഗ്യരാക്കിയതിനെതിരെയുള്ള ഹരജി അടുത്ത മാസം ഒമ്പതിലേക്കും മാറ്റി.

അഞ്ച് സ്വതന്ത്രരടക്കം 16 വിമത എം എല്‍ എമാരുടെ ഹരജിയാണ് കോടതി മറ്റൊരു ബെഞ്ചിലേക്ക് മാറ്റിയത്. തങ്ങളെ അയോഗ്യരാക്കിയ നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് എം എല്‍ എമാര്‍ ഹരജി സമര്‍പ്പിച്ചത്.

Subscribe Us:

എം എല്‍ എമാരെ അയോഗ്യരാക്കിയ നടപടി ഗവര്‍ണര്‍ എച്ച് ആര്‍ ഭരദ്വാജ് തള്ളിയിരുന്നു. എന്നാല്‍ ഗവര്‍ണറുടെ നിര്‍ദ്ദേശം മറികടന്ന് സ്പീക്കര്‍ കെ ജി ബൊപ്പയ്യ എം എല്‍ എമാര്‍ക്ക് അയോഗ്യത കല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് നടന്ന വിശ്വാസവോട്ടെടുപ്പില്‍ മുഖ്യമന്ത്രി യെദ്യൂരപ്പ ശബ്ദവോട്ടോടെ വിശ്വാസവോട്ടു നേടുകയും ചെയ്തു.

വിശ്വാസവോട്ടെടുപ്പില്‍ മുഖ്യമന്ത്രി യെദ്യൂരപ്പയ്ക്ക് 106 പേരുടെ പിന്തുണ ലഭിച്ചിരുന്നു. പ്രതിപക്ഷത്തിന് 100 പേരുടേയും പിന്തുണലഭിച്ചു. 105 വോട്ടായിരുന്നു വിശ്വാസം തെളിയിക്കാനായി വേണ്ടിയിരുന്നത്. എന്നാല്‍ വിശ്വാസവോട്ടു നേടിയ നടപടി ഭരണഘടനാനുസൃതമല്ലെന്ന് പറഞ്ഞ് ഗവര്‍ണര്‍ രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശ ചെയ്യുകയായിരുന്നു. സ്പീക്കറുടെ നടപടി ഹൈക്കോടതി തള്ളിയാല്‍ തെക്കേഇന്ത്യയിലെ ബി ജെ പി ഭരിക്കുന്ന ആദ്യസംസ്ഥാനം വീണ്ടും രാഷ്ട്രീയ അനിശ്ചിതത്വത്തിലേക്ക് നീങ്ങുമെന്നാണ് സൂചന.