ബാംഗ്ലൂര്‍: കര്‍ണാടക സര്‍ക്കാര്‍ വീണ്ടും പ്രതിസന്ധിയിലേക്ക്. വ്യാഴാഴ്ച വീണ്ടും വിശ്വാസവോട്ട് തേടണമെന്ന് ഗവര്‍ണര്‍ എച്ച് ആര്‍ ഭരദ്വാജ് മുഖ്യമന്ത്രി യെദിയൂരപ്പയോട് ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു. ഗവര്‍ണറുടെ നടപടി അതിശയകരമാണെന്ന് മുഖ്യമന്ത്രി യെദിയൂരപ്പ പ്രതികരിച്ചു.

ഇന്നലെ വിശ്വാസവോട്ടെടുപ്പില്‍ പതിനാറ് എം.എല്‍.എമാരെ അയോഗ്യരാക്കിയാണ് യെദിയൂരപ്പ അവിശ്വാസഭീഷണി അതിജീവിച്ചത്. ഇതേ തുടര്‍ന്ന് സംസ്ഥാനത്ത് രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ രാഷ്ട്രപതിക്ക് ശിപാര്‍ശ അയച്ചിരുന്നു. ഇത് രാഷ്ട്രപതിഭവന്റെ പരിഗണനയിലാണ്. ഇതിന് പിന്നാലെയാണ് വീണ്ടും വിശ്വാസവോട്ട് തേടാന്‍ ഗവര്‍ണര്‍ നിര്‍ദേശിച്ചിരിക്കുന്നത്.

Subscribe Us: