Administrator
Administrator
കര്‍ണാടക: ഗവര്‍ണര്‍ക്ക് കോടതിയുടെ നോട്ടീസ്
Administrator
Tuesday 2nd November 2010 11:38am

ബാംഗ്ലൂര്‍: വിമത എം.എല്‍.എമാരെ അയോഗ്യരാക്കിയ സ്പീക്കര്‍ കെ.ജി ബൊപ്പയ്യയ്ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. ഇതിനെതിരെ വിമത എം.എല്‍.എമാര്‍ നല്‍കിയ ഹരജിയിന്‍ മേലാണ് നടപടി.

ജസ്റ്റിസ് മോഹന്‍ ശാന്താഗൗഡര്‍, എസ്.അബ്ദുല്‍ അസീസ്, എ.എസ് ബൊപ്പണ്ണ എന്നിവരടങ്ങിയ ബഞ്ചാണ് ഗവര്‍ണര്‍ക്ക് നോട്ടീസ് നല്‍കിയത്. കേസിന്റെ വാദം കേള്‍ക്കല്‍ നവംബര്‍ എട്ടിനേക്ക് മാറ്റി.

സ്വതന്ത്ര എം.എല്‍.എമാര്‍ പിന്തുണ പിന്‍വലിച്ചതിനെ തുടര്‍ന്നാണ് ഗവര്‍ണര്‍ എം.എല്‍.എമാരെ അയോഗ്യരാക്കിയത്. ഗവര്‍ണറുടെ നടപടി നേരത്തെ കര്‍ണാടക ഹൈക്കോടതി സിംഗിള്‍ ബഞ്ച് ശരിവച്ചിരുന്നു. സ്വതന്ത്ര എം.എല്‍.എമാരുടെ കാര്യത്തില്‍ കൂറുമാറ്റ നിരോധന നിയമം ബാധകമാകുമോ എന്ന കാര്യമാണ് കോടതി ഇന്ന് പരിഗണിച്ചത്.

11 വിമത എം എല്‍ എമാരെ അയോഗ്യരാക്കിയ സ്പീക്കര്‍ ബൊപ്പയ്യയുടെ നടപടി ഒക്ടോബര്‍ 29നാണ് ഹൈക്കോടതി ശരിവച്ചത്. ജസ്റ്റിസ് എ ജെ സബാഹിതാണ് സംസ്ഥാന സര്‍ക്കാറിന് അനുകൂലമായ വിധിപ്രസ്താവിച്ചത്. ഇതോടെ വിമതഭീഷണിയില്ലാതെ യെദ്യൂരപ്പ സര്‍ക്കാറിന് ഭരണത്തില്‍ തുടരാമെന്ന സ്ഥിതിയായി.

വിശ്വാസവോട്ടെടുപ്പിനു മുമ്പ് സ്പീക്കര്‍ ബൊപ്പയ്യ അയോഗ്യരാക്കിയതിനെകതിരെയാണ് ഇവര്‍ കോടതിയെ സമീപിച്ചത്. ഒക്ടോബര്‍ 10 ന് നടന്ന വിശ്വാസവോട്ടെടുപ്പിന് തൊട്ടുമുമ്പാണ് സ്പീക്കര്‍ ബൊപ്പയ്യ ഇവരെ അയോഗ്യരാക്കിയത്.

തുടര്‍ന്ന് യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ശബ്ദവോട്ടോടെ വിശ്വാസവോട്ടു നേടുകയായിരുന്നു. ചീഫ് ജസ്റ്റിസ് കെ എസ് ഖേഹറിന്റേയും എന്‍ കുമാറിന്റെയും നേതൃത്വത്തിലുള്ള ബഞ്ചിലുണ്ടായ അഭിപ്രായവ്യത്യാസത്തെ തുടര്‍ന്നാണ് കേസ് മറ്റൊരു ബെഞ്ചിനു കൈമാറിയത്.

Advertisement