മൈസൂര്‍: കര്‍ണാടകയില്‍ രണ്ടിടങ്ങളില്‍ കൃസ്ത്യന്‍ പള്ളികള്‍ക്ക് നേരെ ആക്രമണം. ഉത്തര കന്നഡ ജില്ലയിലും മൈസൂരിലുമാണ് ആക്രമണമുണ്ടായത്. പള്ളിയിലെ മദര്‍മേരിയുടെ പ്രതിമകള്‍ ആക്രമിക്കപ്പെട്ടു.

മൈസൂരിലെ ഹിങ്കല്‍ ഗ്രാമത്തില്‍ ഹോളി ഫാമിലി പള്ളിയിലാണ് ആദ്യ ആക്രമണം നടന്നത്. കോമ്പൗണ്ട് ചുമരിലുണ്ടായിരുന്ന മദര്‍ മേരിയുടെ പ്രതിമയാണ് തകര്‍ക്കപ്പെട്ടത്. ഉത്തര കന്നഡ ജില്ലയിലെ പെര്‍നമാക്കിയില്‍ സെന്റ് ആന്റണീസ് പള്ളിയില്‍ മദര്‍മേരിയുടെ പ്രതിമക്ക് ചുറ്റുമുണ്ടായിരുന്ന ഗ്ലാസ് ചില്ലുകള്‍ തകര്‍ത്തു. ഉത്തരകന്നഡയില്‍ ഇത് രണ്ടാമത്തെ തവണയാണ് പള്ളിക്ക് നേരെ ആക്രമണമുണ്ടായത്. സംഭവത്തില്‍ അന്വഷണം തുടങ്ങിയകതായി പോലീസ് അറിയിച്ചു.