എഡിറ്റര്‍
എഡിറ്റര്‍
മദ്യത്തിനും സിനിമയ്ക്കും ഭക്ഷണത്തിനും കര്‍ണാടകയില്‍ ഇനി വിലക്കുറവ്; മദ്യത്തിന്റെ വാറ്റെടുത്ത് കളഞ്ഞ് കോണ്‍ഗ്രസ് സര്‍ക്കാര്‍
എഡിറ്റര്‍
Wednesday 15th March 2017 4:36pm

 

ബംഗളൂരു: ഭക്ഷണത്തിനും മദ്യത്തിനും സിനിമയ്ക്കും നികുതി ഇളവ് പ്രഖാപിച്ച് കര്‍ണാടക സര്‍ക്കാര്‍. മുഖ്യമന്ത്രി സിദ്ധരാമയ്യ അവതരിപ്പിച്ച സംസ്ഥാന ബജറ്റിലാണ് മൂന്നിനങ്ങള്‍ക്കും വിലക്കുറവ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.


Also read എനിക്കൊരു ഫത്‌വയെയും ഭയമില്ല; ഞാന്‍ പാടുക തന്നെ ചെയ്യും; മത പുരോഹിതരുടെ വിലക്കിനെതിരെ യുവഗായിക 


ജനപ്രിയ പ്രഖ്യാപനങ്ങളുമായായിരുന്നു സിദ്ധരാമയ്യയുടെ ബജറ്റവതരണം നടന്നത്. തമിഴ്‌നാട് സര്‍ക്കാര്‍ അവതരിപ്പിച്ച അമ്മ കാന്റീന്‍ മാതൃകയില്‍ നന്മ കാന്റീന്‍ നടപ്പിലാക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഭക്ഷണ വിഭവങ്ങള്‍ വിലക്കുറവില്‍ പൊതു ജനങ്ങള്‍ക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് നന്മ കാന്റീന്‍ അവതരിപ്പിക്കുന്നത്.

പ്രഭാത ഭക്ഷണം അഞ്ച് രൂപയ്ക്കും ഉച്ചഭക്ഷണവും അത്താഴവും 10 രൂപയ്ക്കുമാകും നന്മ കാന്റീന്‍ വഴി ലഭ്യമാവുക. ആദ്യഘട്ടമെന്ന നിലയില്‍ സംസ്ഥാനത്തൊട്ടാകെ 198 കേന്ദ്രങ്ങളിലാണ് കാന്റീന്‍ ആരംഭിക്കുക.

ഭക്ഷണത്തിന് വിലകുറയുന്നു എന്നത് പോലെ ബജറ്റിലുണ്ടായ മറ്റൊരു പ്രഖ്യാപനമാണ് മദ്യത്തിനുള്ള വാറ്റ് എടുത്തുകളയാനുള്ള തീരുമാനം. ഏപ്രില്‍ ഒന്നുമുതലാണ് വാറ്റ് എടുത്തുകളഞ്ഞ തീരുമാനം പ്രാബല്ല്യത്തില്‍ വരിക. ബിയര്‍, ഫെനി, വൈന്‍ എന്നിവയെല്ലാമാകും ഇനി മുതല്‍ വിലക്കുറവില്‍ ലഭ്യമാവുക.

മള്‍ട്ടിപ്ലസുകള്‍ ഉള്‍പ്പെടെയുള്ള സിനിമാ തീയേറ്ററുകളില്‍ 200 രൂപയ്ക്കുമുകളില്‍ ടിക്കറ്റ് നിരക്ക് ഏര്‍പ്പെടുത്താന്‍ പാടില്ലെന്നും ബജറ്റില്‍ നിര്‍ദേശമുണ്ട്. ബംഗളൂരു ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ 500 രൂപ വരെ ടിക്കറ്റ് നിരക്ക് ഈടാക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ പുതിയ തീരുമാനം.

Advertisement