ബാംഗ്ലൂര്‍: കര്‍ണാടകയിലെ യെദ്യൂരപ്പ മന്ത്രിസഭയിലെ പ്രശ്‌നങ്ങള്‍ രൂക്ഷമാകുന്നതിനിടെ പ്രശ്‌നപരിഹാരത്തിനായി മുതിര്‍ന്ന ബി ജെ പി നേതാവ് വെങ്കയ്യ നായിഡു ബാംഗ്ലൂരിലേക്കു തിരിച്ചു. സംസ്ഥാന സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിക്കുമെന്ന് ഭീഷണി മുഴക്കുന്ന എം എല്‍ എമാരെ അനുനയിപ്പിക്കാനാണ് നായിഡു എത്തുന്നതെന്നാണ് റിപ്പോര്‍ട്ട്.

ബാംഗ്ലൂരിലെ സ്ഥിതിഗതികള്‍ മനസ്സിലാക്കിയ പാര്‍ട്ടി പ്രസിഡന്റ് നിതിന്‍ ഗാഡ്ക്കരിയാണ് വെങ്കയ്യ നായിഡുവിനെ പ്രശ്‌നപരിഹാരത്തിനായി അയച്ചിരിക്കുന്നത്. അതിനിടെ പ്രതിഷേധസ്വരം മുഴക്കുന്ന 12 എം എല്‍ എമാര്‍ മുംബൈയിലേക്ക് പോയതായി റിപ്പോര്‍ട്ടുണ്ട്. ആദ്യം ഇവര്‍ കൊച്ചിയിലെത്തിയിരുന്നെങ്കിലും പിന്നീട് മുംബൈയ്ക്ക് പോവുകയായിരുന്നു. 19 എം എല്‍ എമാര്‍ പിന്തുണ പ്രഖ്യാപിച്ചതോടെ ന്യൂനപക്ഷമായ യെദ്യൂരപ്പ സര്‍ക്കാറിനോട് 12 നകം ഭുരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

സംസ്ഥാന മന്ത്രിസഭയിലെ ഏഴു മന്ത്രിമാരും രാജിവെച്ചവരിലുണ്ട്്. അതിനിടെ ക്ഷേത്രദര്‍ശനത്തിനായി മുഖ്യമന്ത്രി യദ്യൂരപ്പ് കണ്ണൂര്‍ തളിപ്പറമ്പിലെത്തുന്നുണ്ട്.