ബാംഗ്ലൂര്‍: സംസ്ഥാനത്തെ 10 തുറമുഖങ്ങളില്‍ നിന്നുമുള്ള ഇരുമ്പയിരു കയറ്റുമതി കര്‍ണാടക സര്‍ക്കാര്‍ നിരോധിച്ചു. അനധികൃത ഇരുമ്പയിര് ഖനനം നിയന്ത്രിക്കാനാണ് കയറ്റുമതി നിരോധിച്ചിരിക്കുന്നത്. ബെല്ലാരിയടക്കമുള്ള ഖനികളിലെ ഇരുമ്പയിര് ഖനനത്തെക്കുറിച്ച് ലോകായുക്ത സന്തോഷ് ഹെഗ്‌ഡെ അന്വേഷിക്കുന്നുണ്ട്.

കര്‍വാര്‍, മാംഗ്ലൂര്‍, പഡുബിരി, ബെല്‍കേരി, ഹോനാവര്‍, ബട്കല്‍, മാല്‍പി, കുന്‍ഡ്പൂര്‍ എന്നിവയെല്ലാം നിരോധനത്തിന്റെ പരിധിയില്‍വരും. സംസ്ഥാനത്ത് നടക്കുന്ന അനധികൃത ഖനനവും ഇരുമ്പയിര് കയറ്റുമതിയും വന്‍ വിവാദമായതിന്റെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. എന്നാല്‍ തീരുമാനം ജനങ്ങളെ കബളിപ്പിക്കാനാണെന്ന് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷം ആരോപിച്ചു.