തിരുവനന്തപുരം:ഷേക്‌സ്പിയറിന്റെ വിശ്വവിഖ്യാതകൃതി ‘ഹാംലെറ്റി’നെ ആധാരമാക്കി മലയാളത്തില്‍ സിനിമയിറങ്ങുന്നു.

‘കര്‍മയോഗി’ എന്നുപേരിട്ടിരിക്കുന്ന ഈ ചിത്രം അടുത്തമാസം തിയേറ്ററുകളിലെത്തും.

ഹാംലെറ്റിന്റെ ദുഖപര്യവസായിയായ കഥ കേരളത്തിന്റെ പ്രകൃതിരമണീയ പശ്ചാത്തലത്തിലാണ് പുനരാവിഷ്‌കരിക്കപ്പെടുന്നത്. പാരമ്പര്യം, മനുഷ്യബന്ധങ്ങള്‍, സമ്പത്ത്, ഏറ്റുമുട്ടല്‍ എന്നിവയിലൂടെയാണ് ചിത്രം കടന്നുപോകുന്നത്.

വി.കെ പ്രകാശ് സംവിധാനംചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ബല്‍റാം മട്ടന്നൂരാണ്. സംഗീതം നിര്‍വഹിച്ചിരിക്കുന്നത് ഔസേപ്പച്ചനാണ്.

ഇന്ദ്രജിത്ത്, ,സൈജു കുറുപ്പ്, തലൈവാസല്‍ വിജയ്, അശോകന്‍, എം. ആര്‍ ഗോപകുമാര്‍, പത്മിനി കോല്‍ഹാപുരി, നിത്യാമേനോന്‍ എന്നിവരാണ് പ്രധാന അഭിനേതാക്കള്‍.