എഡിറ്റര്‍
എഡിറ്റര്‍
കരിപ്പൂര്‍ വിമാനത്താവളത്തെ മാലിന്യമുക്ത വിമാനത്താവളമായി പ്രഖ്യാപിച്ചു
എഡിറ്റര്‍
Saturday 11th January 2014 3:27pm

karipur

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തെ മാലിന്യമുക്ത വിമാനത്താവളമായി പ്രഖ്യാപിച്ചു. മാലിന്യ സംസ്‌കരണത്തിനായി പുതിയ പ്ലാന്റും അനുബന്ധ സൗകര്യങ്ങളും സ്ഥാപിക്കുകയും ചെയ്തു.

ഇനി മുതല്‍ ശാസ്ത്രീയമായിട്ടായിരിക്കും മാലിന്യ സംസ്‌കരണം നടത്തുക. മുന്ന് ലക്ഷം രൂപയുടെ ഇന്‍സിനറേറ്ററിലാണ് കടലാസ് മാലിന്യങ്ങള്‍ കത്തിക്കുന്നത്. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ച് സ്വകാര്യ കമ്പനികള്‍ക്ക് കൈമാറും.

ആഹാര പദാര്‍തഥങ്ങള്‍ ഉള്‍പ്പടെയുള്ള ജൈവമാലിന്യങ്ങള്‍ കമ്പോസ്റ്റ് ഉണ്ടാക്കാനും ഉപയോഗിക്കും. മാലിന്യ സംസ്‌കരണത്തിനായി രണ്ട് ജീവനക്കാരെയും നിയമിച്ചിട്ടുണ്ട്.

കഴിഞ്ഞ ഡിസംബര്‍ വരെ സ്വകാര്യ വ്യക്തിയ്ക്ക് കരാര്‍ നല്‍കിയായിരുന്നു വിമാനത്താവളത്തിലെ മാലിന്യങ്ങള്‍ നീക്കിയിരുന്നത്. എന്നാല്‍ മാലിന്യങ്ങള്‍ പലയിടത്തായി ഉപേക്ഷിച്ചത് പരാതിക്കിടയാക്കിയിരുന്നു. ഇതേതുടര്‍ന്നാണ് ഈ വിഷയത്തില്‍ ആരോഗ്യ വകുപ്പ് ഇടപെടുന്നത്.

കരാര്‍ ഏറ്റെടുത്തയാള്‍ പൂര്‍ണ്ണമായും മാലിന്യം നീക്കിയിരുന്നില്ലെന്നാണ് വിമാനത്താവള അധികൃതര്‍ പറഞ്ഞത്. ഈ സാഹചര്യത്തിലാണ് എയര്‍പോര്‍ട്ട് അതോറിറ്റി സംസ്‌കരണം ഏറ്റെടുത്തത്.

Advertisement