കോഴിക്കോട്: കരിപ്പൂരില്‍ നിന്നും ദമാമിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം അനിശ്ചിതമായി വൈകുന്നു. രാവിലെ 5.45ന് പോകേണ്ട വിമാനമാണ് അകാരണമായി വൈകുന്നത്. രോഷാകുലരായ യാത്രക്കാര്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ പ്രതിഷേധം നടത്തി.

മോശം കാലാവസ്ഥമൂലമാണ് വിമാനം വൈകുന്നതെന്നാണ് വിമാനത്താവള അധികൃതര്‍ നല്‍കുന്ന വിശദീകരണം. കാലാവസ്ഥ മോശമായതിനെ തുടര്‍ന്ന് കരിപ്പൂരിലിറങ്ങേണ്ട വിമാനം കൊച്ചിയിലാണ് ഇറക്കിയത്. എന്നാല്‍ പൈലറ്റിന്റെ ഡ്യൂട്ടിസമയം കഴിഞ്ഞതിനാലാണ് വിമാനം വൈകുന്നതെന്നും റിപ്പോര്‍ട്ടുണ്ട്.