കോച്ചി: കാലാവസ്ഥ മോശമായതിനെ തുടര്‍ന്ന കരിപ്പൂരില്‍ മൂന്ന് വിമാനങ്ങള്‍ ഇറങ്ങാന്‍ കഴിയാതെ പോയി. വിമാനങ്ങള്‍ നെടുമ്പാശ്ശേരി എയര്‍പ്പോട്ടില്‍ ഇറക്കി. ഒമാന്‍ എയര്‍, എയര്‍ അറേബ്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ്, എന്നീ വിമാനങ്ങളാണ് കരിപ്പൂരില്‍ ഇറക്കാന്‍ കഴിയാതിരുന്നത്. ഇവയില്‍ എയര്‍ ഇന്ത്യ നെടുമ്പാശ്ശേരിയില്‍ നിന്നും കരിപ്പൂരിലേക്ക് തന്നെ പോയി. ഇന്നു പുലര്‍ച്ചെ 4.15ന് കോച്ചിയില്‍ നിന്നും കോഴിക്കോട് വഴി റിയാദിലേക്ക് പോവേണ്ട വിമാനം ഇതുവരെ കൊച്ചിയില്‍നിന്ന യാത്ര പുറപ്പെട്ടിട്ടില്ല.