കൊച്ചി: മോശം കാലാവസ്ഥയെ തുടര്‍ന്ന് കരിപ്പൂരില്‍ ഇറങ്ങേണ്ട രണ്ട് വിമാനങ്ങള്‍ നെടുമ്പാശേരിയില്‍ ഇറക്കി. ബഹറൈനില്‍ നിന്നും ഷാര്‍ജയിലും നിന്നുമുള്ള എയര്‍ ഇന്ത്യ വിമാനങ്ങളാണ് നെടുമ്പാശേരിയില്‍ ഇറക്കിയത്.

എന്നാല്‍ നെടുമ്പാശേരിയിലിറക്കിയവര്‍ക്ക് കോഴിക്കോടേക്ക് യാത്രാ സൗകര്യം ഏര്‍പ്പെടുത്തിയില്ലെന്ന് ആരോപിച്ച് യാത്രക്കാര്‍ പ്രതിഷേധിച്ചു. എന്നാല്‍ വൈകാതെ തന്നെ മറ്റ് വിമാനങ്ങളില്‍ ഇവരെ കോഴിക്കോടെത്തിക്കുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു.

Subscribe Us: