എഡിറ്റര്‍
എഡിറ്റര്‍
കരിപ്പൂര്‍ റണ്‍വേ നവീകരണം ഡിസംബറില്‍ ആരംഭിക്കും
എഡിറ്റര്‍
Saturday 30th November 2013 10:25am

karippur

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തിലെ റണ്‍വേ നവീകരണം ഡിസംബര്‍ അഞ്ച് മുതല്‍ ആരംഭിക്കും.

വിമാനസര്‍വീസുകളെ ബാധിക്കാതിരിക്കാന്‍ രാത്രിയാണ് പ്രവൃത്തി. രണ്ട് മാസം കൊണ്ട് പദ്ധതി പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്.

വിമാനങ്ങള്‍ തിരിക്കുന്ന ടേണിങ് പോയിന്റില്‍ മാത്രമാണ് ഇപ്പോള്‍ നവീകരണം നടത്തുക. റണ്‍വേയുടെ അവസാനത്തില്‍ വിമാനങ്ങള്‍ തിരിക്കുന്നിടത്താണ് കാര്‍പ്പറ്റിങ് പ്രവൃത്തി ആരംഭിക്കുക.

റണ്‍വേ നവീകരണവുമായി ബന്ധപ്പെട്ട് നേരത്തെ വിവാദങ്ങളുണ്ടായ സാഹചര്യത്തില്‍ ദല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിക്കാണ് റണ്‍വേ നിര്‍മാണത്തിന്റെ കരാര്‍.

നവീകരണ പ്രവര്‍ത്തികള്‍ കഴിഞ്ഞ ശേഷവും നേരത്തെ റണ്‍വേയില്‍ മൂന്നുതവണ ടാറിങ് പൊളിഞ്ഞ് വിള്ളലുണ്ടായത് വിവാദമായിരുന്നു.

കാര്‍പ്പറ്റിങ്ങിലുണ്ടായ തകരാറാണ് ഇതിന് കാരണമെന്ന് വിദഗ്ധ പരിശോധനയില്‍ കണ്ടെത്തി.

റണ്‍വേ പൂര്‍ണമായും നവീകരിക്കുന്നത് സംബന്ധിച്ച് എയര്‍പോര്‍ട്ട് അതോറിറ്റി സാങ്കേതിക പഠനം ആരംഭിച്ചിട്ടുണ്ട്. ഏകദേശം 40 കോടി രൂപ ചെലവ് വരുന്ന പദ്ധതിയുടെ അനുമതിക്കായി ജൂലൈയില്‍ വ്യോമയാനമന്ത്രാലയത്തിന് സമര്‍പ്പിച്ചിരുന്നതാണ്.

തുടക്കത്തില്‍ മൂന്ന് കോടി രൂപയാണ് ചിലവഴിക്കുക.

Advertisement