ന്യൂദല്‍ഹി: കാര്‍ഗില്‍ മലനിരകളില്‍ പ്രതികൂലകാലാവസ്ഥയെ അതിജീവിച്ച് ശത്രുവിനെതിരേ പോരാടി വീരമൃത്യു വരിച്ച ധീരജവാന്‍മാര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് രാജ്യം ഇന്ന് വിജയ് ദിവസ് ആചരിക്കുന്നു. പാക്കിസ്താനുമായി നടന്ന 74 ദിവസം നീണ്ട പോരാട്ടത്തില്‍ ഭാരതത്തിന് നഷ്ടമായത് 527 ധീരസൈനികരാണ്. വിവിധ പരിപാടികളോടെയാണ് ഭാരതം വിജയ് ദിവസം ആചരിക്കുന്നത്.

ദില്ലിയിലെ അമര്‍ജവാന്‍ ജ്യോതിയില്‍ നടക്കുന്ന മുഖ്യചടങ്ങില്‍ പ്രതിരോധ മന്ത്രി എ കെ ആന്റണി, കരസേനാ മേധാവി ജനറല്‍ വി കെ സിംഗ്, നാവികസേനാ മേധാവി അഡ്മിറല്‍ നിര്‍മ്മല്‍ വര്‍മ, എയര്‍ ചീഫ്മാര്‍ഷല്‍ പി വസന്ത് നായിക് എന്നിവര്‍ കാര്‍ഗില്‍ പോരാളികള്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കും. യുദ്ധത്തില്‍ വീരമൃത്യു വരിച്ച സൈനികരുടെ ബന്ധുക്കളും ചടങ്ങില്‍ പങ്കെടുക്കും. വിവിധ സംസ്ഥാനങ്ങളിലും വിജയ് ദിവസ് ആചരിക്കുന്നുണ്ട്.