Categories

പര്‍വേസ് മുഷറഫ് നിയന്ത്രണരേഖ ലംഘിച്ച് ഇന്ത്യയിലെത്തിയതായി വെളിപ്പെടുത്തല്‍

ന്യൂദല്‍ഹി: പാക്കിസ്ഥാന്‍ സൈനിക മേധാവിയായിരുന്ന ജനറല്‍ പര്‍വേസ് മുഷറഫ് ഇന്ത്യ-പാക് അതിര്‍ത്തിയിലെ നിയന്ത്രണ രേഖ ലംഘിച്ച് ഇന്ത്യയില്‍ എത്തിയതായി വെളിപ്പെടുത്തല്‍.

Ads By Google

പാക്കിസ്ഥാന്‍ ആര്‍മിയില്‍ നിന്നും വിരമിച്ച മുന്‍ ഉദ്യോഗസ്ഥനായ അഷ്‌റഫ് ഹുസൈന്‍ ആണ് വിവാദമായ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ്

1999ലെ കാര്‍ഗില്‍ യുദ്ധത്തിന് ഒരുമാസം മുമ്പ് മുഷറഫ് നിയന്ത്രണ രേഖ ലംഘിച്ച് ഇന്ത്യയിയില്‍ എത്തിയെന്നാണ് അഷ്ഫക് ഹുസൈന്‍ വെളിപ്പെടുത്തുന്നത്. ഹെലികോപ്റ്ററില്‍ കശ്മീരിലെ നിയന്ത്രണ രേഖ കടന്ന് ഇന്ത്യയ്ക്ക് 11 കിലോമീറ്റര്‍ ഉള്ളിലെത്തി ഒരു രാത്രി താമസിച്ചതായാണ് വെളിപ്പെടുത്തല്‍.

2008 ല്‍ പ്രസിദ്ധീകരിച്ച വിറ്റ്‌നെസ് ടു ബ്ലമ്ടര്‍, കാര്‍ഗില്‍ സ്‌റ്റോറി അണ്‍ഫോള്‍ഡ്‌സ് എന്ന തന്റെ പുസ്തകത്തില്‍ അഷ്ഫാഖ് ഹുസൈന്‍ ഇക്കാര്യങ്ങള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

എന്നാല്‍  കാര്‍ഗിലുമായി ബന്ധപ്പെട്ട നടന്ന ഒരു ടെലിവിഷന്‍ ഷോയില്‍ അഷ്ഫാഖ് ഇക്കാര്യങ്ങള്‍ ആവര്‍ത്തിക്കുകയായിരുന്നു.

1999 മാര്‍ച്ച് 28നാണ് മുഷറഫ് ഇന്ത്യയ്ക്കുള്ളിലെ സിക്രിയ മുസ്തഖര്‍ എന്ന സ്ഥലത്ത് തങ്ങിയത്. അന്ന് എണ്‍പതാം ബ്രിഗേഡിന്റെ കമാന്‍ഡറായിരുന്ന ബ്രിഗേഡിയര്‍ മസൂദ് അസ്‌ലമും മുഷറഫിനൊപ്പം ഉണ്ടായിരുന്നു. കേണല്‍ അംജദ് ഷബീറിന്റെ നേതൃത്വത്തിലുള്ള പാക്ക് സേന അകമ്പടി നല്‍കിയെന്നും അഷ്ഫാഖ് ഹുസൈന്‍ പറയുന്നു.

1998 ഡിസംബര്‍ 18 നാണ് കാര്‍ഗിലില്‍ നുഴഞ്ഞുകയറ്റം ആരംഭിക്കുന്നത്. അന്ന് ക്യാപ്റ്റനായിരുന്ന നദീം ക്യാപ്റ്റന്‍ അലി, ഹവാല്‍ദാല്‍ ലാലക് ജാന്‍ എന്നിവരും നിയന്ത്രണ രേഖ ലംഘിച്ച് നുഴഞ്ഞുകയറി

അന്നത്തെ ഉത്തരമേഖലാ സെനിക കമാന്‍ഡ് മേധാവിയായിരുന്ന മേജര്‍ ജനറല്‍ ജാവേദ് ഹസനായിരുന്നു കാര്‍ഗില്‍ നുഴഞ്ഞുകയറ്റത്തിന്റെ സൂത്രധാരന്‍.

എന്നാല്‍ ഈ ദൗത്യം എന്തിനാണെന്ന് ഓഫീസര്‍മാരോട് വെളിപ്പെടുത്തിയിരുന്നില്ല. തുടര്‍ന്നു വിവിധ സൈനിക യൂണിറ്റുകള്‍ക്ക് ഇന്ത്യയിലേക്കു കടക്കാന്‍ നിര്‍ദേശമുണ്ടായി.

1999 മെയിലാണ് കാര്‍ഗിലിനെച്ചൊല്ലി ഇന്ത്യപാക് സംഘര്‍ഷം ആരംഭിച്ചത്. ഇതിന് ഒരു മാസം മുമ്പാണ് മുഷറഫ് നിയന്ത്രണ രേഖ ലംഘിച്ച് ഇന്ത്യയില്‍ എത്തിയത്.

മുഷറഫ് പറയുന്നത് പോലെ 270 സൈനികരല്ല, ആയിരത്തിലധികം പാകത് സൈനികര്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടെന്നും അഷ്ഫാഖ് ഹുസൈന്‍ പറയുന്നു.

ശൈത്യകാലത്ത് നുഴഞ്ഞുകയറ്റം ഇന്ത്യന്‍ സേന അറിയില്ലെന്നായിരുന്നു പാക് സൈന്യത്തിന്റെ കണക്കുകൂട്ടല്‍. എന്നാല്‍ ഒരു ആട്ടിടയന്‍ ഇക്കാര്യം ഇന്ത്യന്‍ സേനയെ അറിയച്ചതോടെ ശ്രമം പാളുകയായിരുന്നു.

Tagged with: