Categories

കരീന മലയാളത്തിലേക്കില്ല

kareena-kapoor

മുംബൈ: മലയാള സിനിമയില്‍ അഭിനയിക്കുന്നുവെന്ന വാര്‍ത്തകളെ നിഷേധിച്ച് ബോളിവുഡ് താരം കരീന കപൂര്‍ രംഗത്ത്.

മോഹന്‍ലാലിനൊപ്പം കരീന മലയാളത്തിലേക്ക് വരുന്നുണ്ടെന്നായിരുന്നു വാര്‍ത്തകള്‍.

എന്നാല്‍ തല്‍ക്കാലം മലയാളത്തിലേക്കില്ലെന്ന് നടി വ്യക്തമാക്കി.

പ്രിയദര്‍ശന്‍ നിര്‍മ്മിക്കുന്ന കുഞ്ഞാലി മരക്കാര്‍ എന്ന ചിത്രത്തില്‍ നായികയായി ബോളിവുഡിന്റെ സ്വപ്‌ന സുന്ദരി വേഷമിടുമെന്നായിരുന്നു നേരത്തേ വന്ന വാര്‍ത്ത.

ഇപ്പോള്‍ മലയാളത്തെ കുറിച്ച് ചിന്തിക്കുന്നില്ലെന്ന് നടി വ്യക്തമാക്കിയതോടെ കരീനയെ മലയാളത്തിന്റെ വെളളിത്തിരയില്‍ കാണാന്‍ കൊതിച്ച ആരാധക വൃന്ദം നിരാശയിലായിരിക്കുകയാണ്.

പ്രിയദര്‍ശന്‍ നിര്‍മ്മിച്ച മൂന്ന് ബോളിവുഡ് സിനിമകളിലെ നായിക കരീനയായിരുന്നു.

Tagged with: |