Categories

കരീന കപൂര്‍ മലയാളത്തിലേക്ക്?

kareena-kapoor

ബോളിവുഡിലെ സൂപ്പര്‍ നായിക മലയാളത്തിലേക്ക്. പറഞ്ഞു വരുന്നത് കരീന കപൂറിനെ കുറിച്ചാണ്.

മലബാര്‍ ഗോള്‍ഡിന്റെ പരസ്യത്തില്‍ കരീനയെ മലയാളികള്‍ കണ്ടിരുന്നെങ്കിലും ഒരു മലയാള ചിത്രത്തില്‍ കരീന അഭിനയിക്കുമെന്ന് സ്വപ്‌നത്തില്‍ പോലും കരുതിയിരുന്നില്ല.

ഇപ്പോഴിതാ കേള്‍ക്കുന്നു കരീന കപൂര്‍ മലയാളത്തില്‍ അഭിനയിക്കുന്നെന്ന്. പ്രിയദര്‍ശന്റെ ചിത്രത്തിലൂടെയാണ് കരീന മലയാളത്തില്‍ എത്തുന്നതെന്നാണ് അറിയുന്നത്.

ഇതിനെ കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണമൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. എങ്കിലും സംവിധായകന്‍ പ്രിയന്‍ ആയതിനാല്‍ തന്നെ സംഗതി സത്യമായിരിക്കുമെന്നാണ് മോളിവുഡിലെ സംസാരം.

പ്രിയന്റെ നിരവധി ബോളിവുഡ് ചിത്രങ്ങളില്‍ കരീന നായികയായിട്ടുണ്ട്. ഇരുവരും ഒന്നിച്ച ഹല്‍ചല്‍, ക്യോംകി, ചുപ് ചുപ് കെ വന്‍ ഹിറ്റുകളായിരുന്നു

Tagged with: