മലയാളത്തില്‍ സൂപ്പര്‍ ഹിറ്റായ ബോഡീഗാര്‍ഡ് ഹിന്ദിയിലും തെലുങ്കിലും ചിത്രീകരിക്കാനിരിക്കുകയാണ്. നേരത്തെ കാവലന്‍ എന്ന പേരില്‍ തമിഴില്‍ ബോഡീഗാര്‍ഡ് ഇറങ്ങിയിട്ടുമുണ്ട്. ഈ ഘട്ടത്തില്‍ ഈ രണ്ടു ബോഡീഗാര്‍ഡുകളെയും ഒന്ന് താരതമ്യം ചെയ്യേണ്ട ആവശ്യമുണ്ടോ. പ്രേക്ഷകര്‍ക്കുണ്ടാവില്ല. എന്നാല്‍ ചിത്രം ഹിന്ദിയിലും തെലുങ്കിലും ചിത്രീകരിക്കാനിരിക്കെ അതില്‍ അഭിനയിക്കുന്ന താരങ്ങള്‍ക്ക് ആവശ്യമായി വന്നേക്കും.

ഈയിടെ ബോഡീഗാര്‍ഡിന്റെ ഹിന്ദി റീമേക്കില്‍ നായികയാകുന്ന കരീനയ്ക്ക് ഈ രണ്ടു ചിത്രങ്ങളുടേയും സിഡി സംവിധായകന്‍ സിദ്ദിഖ് നല്‍കി. രണ്ടു ചിത്രങ്ങളും കണ്ട കരീനയ്ക്ക് ഇഷ്ടമായത് നയന്‍താരയെ . കാരണം ചിത്രത്തിലെ നയന്‍താരയുടെ സിമ്പിള്‍ ലുക്ക് തന്നെ.

ഹിന്ദി പതിപ്പില്‍ സല്‍മാന്റെ നായികയാവുന്ന കരീന തനിക്കും ആ സിമ്പിള്‍ ലുക്ക് മതിയെന്ന നിലപാടിലാണ്. അതിനായി കോട്ടന്‍ ചുരിദാറുകള്‍ക്കും, സിമ്പിള്‍ ടീ ഷേര്‍ട്ടുകള്‍ക്കുമൊക്കെ ഓഡര്‍ ചെയ്തിരിക്കുകയാണ് നടിയിപ്പോള്‍.

എന്തായാലും ബോളിവുഡിന്റെ ബോഡീഗാര്‍ഡ് നായിക എത്രത്തോളം സിമ്പിളാകുമെന്നത് കണ്ടുതന്നെ അറിയണം. അതിനിടെ തെലുങ്ക് ബോഡിഗാഡിലും നയന്‍സിനെ നായികയാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. തെലുങ്കിലെത്തുമ്പോള്‍ നയന്‍സിന് സിമ്പിള്‍ ലുക്ക് നഷ്ടമാകുമോ എന്ന സംശയം ചില പ്രേക്ഷകര്‍ക്കുമുണ്ട്. എല്ലാം കാത്തിരുന്നു കാണാം.