എഡിറ്റര്‍
എഡിറ്റര്‍
സംവിധാനം വലിയ തലവേദന, അതിനില്ല: കരീന കപൂര്‍
എഡിറ്റര്‍
Friday 30th November 2012 1:34pm

മുംബൈ: ഒരു സിനിമ സംവിധാനം ചെയ്യാനോ അത് നിര്‍മ്മിക്കാനോ താനില്ലെന്ന് പറയുകയാണ് ബോളിവുഡ് സ്റ്റാര്‍ ആക്ട്രസ് കരീന കപൂര്‍. സംവിധാനം വലിയ തലവേദനയാണെന്നും അതുകൊണ്ട് തന്നെ തത്ക്കാലം അഭിനയം മാത്രമായി മുന്നോട്ട് പോകാനാണ് താത്പര്യമെന്നും താരം പറയുന്നു.

Ads By Google

ലാറ ദത്തയേയും ദിയ മിര്‍സയേയും പോലുള്ള ബോളിവുഡിലെ നായികമാര്‍ നിര്‍മാണ രംഗത്തേക്ക് ചുവടുവെച്ച സാഹചര്യത്തിലാണ് കരീനയുടെ ഈ പ്രതികരണം.

ക്യാമറയ്ക്ക് മുന്നില്‍ മാത്രം നില്‍ക്കുന്ന കരീനയ്ക്ക് എന്നെങ്കിലും അതിന്റെ പുറകില്‍ നില്‍ക്കുന്ന ജോലിയില്‍ താത്പര്യം തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന് താരത്തിന്റെ മറുപടി ഇതായിരുന്നു.

‘ഒരു സംവിധായകയാകാന്‍ എനിയ്ക്ക് തീരെ താത്പര്യമില്ല. സംവിധാനം മാത്രമല്ല നിര്‍മ്മാണത്തിനും ഞാനില്ല. അതൊക്കെ വലിയ ബുദ്ധിമുട്ടുള്ള കാര്യങ്ങളാണ്.

അഭിനയം മാത്രമാണ് എന്റെ അഭിലാഷം. അതാണ് ഞാന്‍ ഇപ്പോള്‍ വലിയ തരക്കേടില്ലാതെ ചെയ്യുന്നതും. അഭിനയം എനിയ്ക്ക് അറിയുന്ന ജോലിയാണെന്ന ചെറിയ വിശ്വാസമുണ്ട്.

ഒരു സിനിമ നിര്‍മ്മിക്കുകയെന്ന് പറയുന്നതൊക്കെ വലിയ ജോലിയാണ്. അതിനപ്പുറം വലിയ ഉത്തരവാദിത്തവും’.-കരീന പറയുന്നു.

ആര്‍ട്ട് സിനിമയേയും കൊമേഴ്‌സ്യല്‍ സിനിമയേയും ഒരുപോലെ ഇഷ്ടപ്പെടുന്നെന്നും അവസരം ലഭിച്ചാല്‍ നല്ല കഥാപാത്രങ്ങള്‍ ഏറ്റെടുക്കാന്‍ തയ്യാറാണെന്നും കരീന പറഞ്ഞു.

കരീനയുടെ ഭര്‍ത്താവായ സെയ്ഫ് അലി ഖാന്‍ അഭിനയത്തിലെന്നോണം സിനിമാ നിര്‍മ്മാണത്തിലും സജീവമാണ്.

Advertisement