മുംബൈ: ബോളിവുഡിലെ സൈസ് സീറോ കരീനയെത്തേടി പുതിയ അംഗീകാരം. പ്രമുഖ എന്റര്‍ടെയിന്‍മെന്റ് മാഗസിനായ എക്‌സിം നടത്തിയ വോട്ടെടുപ്പില്‍ ലോകത്തിലെ ഏറ്റവും മികച്ച സെക്‌സി വുമണായി കരീനയെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്.

അഭിപ്രായ സര്‍വേ വഴി നടത്തിയ വോട്ടെടുപ്പിലൂടെയാണ് കരീനയെ സെക്‌സിയെസ്റ്റ് ഗേളായി തിരഞ്ഞെടുത്തത്. ഇത്തവണത്തെ മാക്‌സിം മാഗസിനിന്റെ മുഖചിത്രവും കരീനയുടേതാണ്.

മധുര്‍ ഭണ്ഡാര്‍ക്കറിന്റെ ഏറെ പ്രതീക്ഷയോടെ കാണുന്ന ചിത്രം ഹീറോയിന്‍ റിലീസ് ചെയ്യാന്‍ പോകുന്നതിനിടെയാണ് കരീനയെ തേടി ഈ അംഗീകാരമെത്തിയിരിക്കുന്നത്. ഹീറോയിന്റെ പ്രചാരണത്തിരക്കിലാണ് കരീനയിപ്പോള്‍.

Ads By Google

അംഗീകാരത്തില്‍ സന്തോഷമുണ്ടെന്നും സെക്‌സിയായിരിക്കുകയെന്നത് തന്നെ സംബന്ധിച്ച് ആഹ്ലാദകരമാണെന്നുമായിരുന്നു കരീനയുടെ പ്രതികരണം. ഒരു സ്ത്രീ സ്വയം എങ്ങനെ കാണുന്നുവെന്നതിലാണ് അവരുടെ ഹോട്ട്‌നെസ്. മെലിഞ്ഞ ഇടുപ്പിലും നീണ്ട കാലുകളിലുമല്ല സ്ത്രീയുടെ ഹോട്ട്‌നസ് ഇരിക്കുന്നതെന്നും നടി അഭിപ്രായപ്പെട്ടു.

തന്റെ സൗന്ദര്യ രഹസ്യങ്ങളും, ഫാഷന്‍ രഹസ്യങ്ങളും പുസ്തകമാക്കി പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് ഈ ബോളിവുഡ് റാണി. സെറ്റെല്‍ ഡയറി ഓഫ് ബോളിവുഡ് ദിവ എന്ന് പേരിട്ടിരിക്കുന്ന പുസ്തകം പെന്‍ഗ്വിന്‍ ബുക്‌സാണ് പുറത്തിറക്കുന്നത്.

പുസ്തകം ഡിസംബറില്‍ പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ട്. സെപ്റ്റംബര്‍ 21നാണ് ഹീറോയിന്‍ പുറത്തിറങ്ങുന്നത്.