മധുര്‍ ഭണ്ഡാര്‍ക്കറിന്റെ ബിഗ് ബജറ്റ് ചിത്രത്തില്‍ കരീന പ്രത്യക്ഷപ്പെടുന്നത് 130 വേഷങ്ങളില്‍. കരീനയ്ക്കണിയാനായി വസ്ത്രങ്ങള്‍ തയ്യാറാക്കിയത് ഡിസൈനര്‍ മനീഷ് മല്‍ഹോത്രയാണ്. 1.2 കോടി രൂപ ഇതിനായി ചിലവായി എന്നാണ് മല്‍ഹോത്ര പറയുന്നത്.

ചിത്രത്തില്‍ കരീനയ്ക്കണിയാനായി 130 കോസ്റ്റ്യൂമുകള്‍ മല്‍ഹോത്ര തയ്യാറാക്കി കഴിഞ്ഞു. ഓരോ സീനിലും അണിയാനായി നാലു കോസ്റ്റിയൂമുകളാണ് തയ്യാറാക്കിയിരിക്കുന്നത്. താന്‍ ആദ്യമായാണ് ഇത്രയും കൂടുതല്‍ കോസ്റ്റിയൂം ഒരു നായികയ്ക്ക് വേണ്ടി തയ്യാറാക്കുന്നതെന്നും മനീഷ് പറഞ്ഞു.

ഹീറോയിനിലെ നായികയായി നേരത്തെ തീരുമാനിച്ചിരുന്നത് ഐശ്വര്യയെ ആയിരുന്നു. ഐശ്വര്യയുടെ 9 ദിവസത്തെ ഷൂട്ടിങ്ങിനായി 5 ലക്ഷം രൂപയുടെ വസ്ത്രങ്ങള്‍ തയ്യാറാക്കിയെന്നും മനീഷ് വെളിപ്പെടുത്തി

ഗര്‍ഭിണിയായതിനെ തുടര്‍ന്ന് ഐശ്വര്യ ഹീറോയിനില്‍ നിന്ന് പിന്‍മാറിയിരുന്നു. ആദ്യം കരീനയെ ആണ് മധൂര്‍ നായികയായി നിശ്ചയിച്ചിരുന്നതെങ്കിലും ഡേറ്റിന്റെ പ്രശ്‌നം പറഞ്ഞ് അവര്‍ ഒഴിയുകയായിരുന്നു.

ഐശ്വര്യയുടെ പിന്‍മാറ്റത്തിന് ശേഷം കരീനയെ തന്നെ നായികയാക്കാന്‍ തീരുമാനിച്ചു. ചിത്രത്തിന് വേണ്ടി കരീന 10 കോടി രൂപ പ്രതിഫലം ആവശ്യപ്പെട്ടെങ്കിലും ഒടുവില്‍ എട്ടുകോടി രൂപയ്്ക്ക് അഭിനയിക്കാന്‍ തയ്യാറാവുകയായിരുന്നു.