എഡിറ്റര്‍
എഡിറ്റര്‍
ചെന്നൈ എക്‌സ്പ്രസ്സില്‍ ഷാരൂഖിനൊപ്പം ടിക്കറ്റ് കിട്ടിയത് കരീനയ്ക്ക്
എഡിറ്റര്‍
Wednesday 30th May 2012 3:19pm

മുംബൈ : അവസാനം നറുക്കു വീണത് കരീനയ്ക്ക്. ദീപിക പദുകോണ്‍, പ്രിയങ്കാ ചോപ്ര, അസിന്‍, കത്രീന കൈഫ് എന്നിങ്ങനെ പല പേരുകളും പറഞ്ഞുകേട്ടിരുന്നെങ്കിലും കരീനയ്ക്കാണ് ഷാരൂഖിനൊപ്പം ചെന്നൈ എക്‌സ്പ്രസ്സില്‍ അഭിനയിക്കാന്‍ അവസരം കിട്ടിയത്.

സംവിധായകന്‍ രോഹിത് ഷെട്ടിയുടെ പ്രിയ നായികയെന്നതും ഷാരൂഖ് കരീന ജോഡി മുന്‍പ് ഒരുമിച്ചഭിനയിച്ച റാവണ്‍ ആരാധകരെ വളരെയധികം ആകര്‍ഷിച്ചതുമാണ് കരീനയ്ക്ക് തുണയായത്.

പോരാത്തതിന് കരീനയുടെ വക ഒരു പ്രസ്താവനയും ഇറങ്ങിയിരുന്നു താനും രോഹിതും ചേര്‍ന്ന്് ചിത്രത്തിന്റെ തിരക്കഥയും മറ്റുകാര്യങ്ങളും പൂര്‍ത്തിയാക്കിയെന്ന്.

തന്നെ നായികയായി തിരഞ്ഞെടുത്തതിന് കരീന ശരിക്കും രോഹിതിനോട് വളരെയധികം കടപ്പെട്ടിട്ടുണ്ടെന്നാണ് തോന്നുന്നത്. രോഹിത് എനിക്ക് ഒരു കുടുംബാംഗത്തെപ്പോലെയാണെന്നും അദ്ദേഹത്തോടൊപ്പം ജോലി ചെയ്യാന്‍ താന്‍ കാത്തിരിക്കുകയണ് എന്നൊക്കെയാണ് നടി അടിച്ചുവിട്ടിരിക്കുന്നത്.

ഷാരൂഖ് കരീന ആരാധകരും ചിത്രം തങ്ങളെ നിരാശപ്പെടുത്തില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. ഒക്ടോബര്‍ ഒന്നിന് ചിത്രീകരണം ആരംഭിക്കും.

Advertisement