എഡിറ്റര്‍
എഡിറ്റര്‍
കരീനയും ഇമ്രാനും പങ്കെടുത്ത പരിപാടിയില്‍ ഉന്തും തള്ളും
എഡിറ്റര്‍
Sunday 17th November 2013 1:57pm

kareena-and-imran

ബോളിവുഡ് താരങ്ങളായ കരീനയും ഇമ്രാന്‍ ഖാനും പങ്കെടുത്ത പരിപാടിയില്‍ ഉന്തും തള്ളും.

ഒരുമിച്ച് അഭിനയിച്ച ‘ഗോരി തേരേ പ്യാര്‍ മേം’  എന്ന സിനിമയുടടെ പ്രമോഷനുമായി ബന്ധപ്പെട്ട് ഒരു കോളേജില്‍ എത്തിയതായിരുന്നു ഇരുവരും.

എത്തുമെന്നറിയിച്ച സമയത്തില്‍ നിന്ന് ഒരു മണിക്കൂര്‍ വൈകിയാണ് കരീനയും ഇമ്രാനും പരിപാടി നടക്കുന്ന കോളേജിലെത്തിയത്.

ഏറെ നേരമായി താരങ്ങളെ കാത്തിരുന്ന് മടുത്ത വിദ്യാര്‍ത്ഥികള്‍ താരങ്ങള്‍ എത്തിയതോടെ ബഹളം വെക്കുകയായിരുന്നു.

താരങ്ങള്‍ക്ക് നേരെ ഉച്ചത്തില്‍ കമന്റടിക്കുകയും മൊബൈല്‍ ക്യാമറ കൊണ്ട് താരങ്ങളെ വളയുകയും ചെയ്ത കോളേജ് വിദ്യാര്‍ത്ഥികളെ നിയന്ത്രിക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞില്ല.

സിനിമയുടെ പ്രമോഷന് വേണ്ടി ഇറക്കിയ ടീ-ഷര്‍ട്ടുകള്‍ വിതരണം ചെയ്യാന്‍ തുടങ്ങിയതോടെ സ്ഥിതി അല്പം കൂടി വഷളാവുകയായിരുന്നു.

കരീനയുടെ കയ്യില്‍ നിന്ന് ചില വിദ്യാര്‍ത്ഥികള്‍ ടീ-ഷര്‍ട്ടുകള്‍ തട്ടിപ്പറിച്ചു. ഇതോടെ താരങ്ങള്‍ പരിപാടി ബഹിഷ്‌കരിച്ച് മടങ്ങി.

Advertisement