എഡിറ്റര്‍
എഡിറ്റര്‍
നൗഷാദിന്റെ ക്വാറി ഇടപാടില്‍ കരീം ഇടനിലക്കാരനായിരുന്നുവെന്ന് പോലീസ് റിപ്പോര്‍ട്ട്
എഡിറ്റര്‍
Thursday 28th November 2013 4:39pm

elamaram-kareem

കോഴിക്കോട്: ചക്കിട്ടപ്പാറ ഇരുമ്പയിര്‍ ഖനന തട്ടിപ്പില്‍  മുന്‍ മന്ത്രി എളമരം കരീം ഇടനിലക്കാരനായിരുന്നുവെന്ന റിപ്പോര്‍ട്ട് കൊടുവള്ളി പോലീസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു.

നൗഷാദിന്റെ ഭൂമി ഇടപാടുകളില്‍ കരീം ഇടനിലക്കാരനായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പദ്ധതിയില്‍ പങ്കാളിത്തത്തിന് കരാറുണ്ടാക്കാന്‍ നിര്‍ദ്ദേശിച്ചതും പ്രശ്‌നം പരിഹരിക്കാന്‍ നിര്‍ദ്ദേശിച്ചതും കരീമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

കരീമിന്റെ മധ്യസ്ഥതയില്‍ തര്‍ക്കപരിഹാരം നടന്നുവെന്നതിനെ തെളിയിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. ഇത് സംബന്ധിച്ച് നിരവധി കരാറുകളില്‍ ഒപ്പിട്ടിരിക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ക്വാറിയിടപാടില്‍ നൗഷാദുമായി സംസാരിച്ച് പ്രശ്‌നം പരിഹരിക്കാമെന്ന് ഉറപ്പ് നല്‍കിയിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

നൗഷാദുമായി ബന്ധമില്ലെന്നും കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും കരീം ഇന്നലെ വ്യക്തമാക്കിയതിന് വിരുദ്ധമായ നിലപാടാണ് കൊടുവള്ളി പോലീസ് ഹൈക്കോടതിയില്‍ അവതരിപ്പിച്ചത്.

എളമരം കരീമിന്റെ ബന്ധുവും വിശ്വസ്തനുമായ നൗഷാദ് കരീം മന്ത്രിയായിരുന്ന സമയത്ത് ക്വാറി ഉടമകളില്‍ നിന്ന് 47 ഏക്കറോളം ഭൂമി തട്ടിയെടുത്തുവെന്നാണ് ആരോപണം.

Advertisement