ന്യൂദല്‍ഹി: ടു ജി അഴിമതിക്കേസില്‍ പ്രതിയായ കരീം മൊറാനിയുടെ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നത് ദല്‍ഹി ഹൈക്കോടതി ജൂലൈ അഞ്ച് വരെ നീട്ടി. മൊറാനിയുടെ ആരോഗ്യനില സംബന്ധിച്ച റിപ്പോര്‍ട്ട് ലഭിക്കാഞ്ഞതിനെ തുടര്‍ന്നാണ് നടപടി.

മൊറാനിയുടെ ആരോഗ്യനില സംബന്ധിച്ച റിപ്പോര്‍ട്ട് തയ്യാറായിട്ടില്ലെന്ന് ജി.ബി പാന്റ് ആശുപത്രി അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് കോടതി നടപടി. ജസ്റ്റിസ് അജിത് ഭരിഹോക് ആണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്.

ജൂണ്‍ 23 ന് മൊറാനിയുടെ മെഡിക്കല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി തീഹാര്‍ ജയില്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതനുസരിച്ച് അതേ ദിവസം തന്നെ അദ്ദേഹത്തെ ജി.പി പാന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.